എയർപോർട്ടിൽ 368 ഒഴിവുകൾ | ഇപ്പോൾ അപേക്ഷിക്കാം

Spread the love

എയർപോർട്ടിൽ ഒരു സ്ഥിര ജോലി ആഗ്രഹിക്കുന്നവർക്കായി ഇതാ ഒരു സുവർണ്ണാവ സരം.എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ വിവിധ തസ്തികകളിലായി 368 പോസ്റ്റുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.ഒരു സ്ഥിര ജോലി ആഗ്രഹിക്കുന്നവർക്ക് ഉറപ്പായും ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്.

നിലവിലുള്ള ഒഴിവുകൾ

ഫയർ സർവീസ് ലേക്കുള്ള മാനേജർ പോസ്റ്റിലേക്ക് യോഗ്യതയായി പറയുന്നത് ബി ഇ അല്ലെങ്കിൽ ബിടെക് എന്നിവ കൂടാതെ ഫയർ സർവീസിൽ അഞ്ചു വർഷ പ്രവൃത്തിപരിചയം ആണ്.ആകെ ഒഴിവുകളുടെ എണ്ണം 11 ആണ്.ജനറൽ തസ്തികയിൽ 6,SC, ST, OBC എന്നിവർക്ക് 1, 3,1 എന്നീ കണക്കിലാണ് ഒഴിവുകൾ വന്നിട്ടുള്ളത്.

Also Read  പത്താം ക്ലാസ്സ്‌ മുതൽ യോഗ്യത ഉള്ളവര്‍ക്ക് സർക്കാർ ജോലി

അടുത്ത പോസ്റ്റ് ആയ ജൂനിയർ എക്സിക്യൂട്ടീവ് ട്രാഫിക് കൺട്രോളർ എന്ന തസ്തികയിൽ 264 പോസ്റ്റുകൾ ആണ് നിലവിൽ വന്നിട്ടുള്ളത്.സയൻസിൽ ഏതെങ്കിലും മൂന്നുവർഷ ബാച്ചിലർ ഡിഗ്രിയാണ്‌ യോഗ്യതയായി പറയുന്നത്.

ടെക്നിക്കൽ മാനേജർ കടയിലേക്ക് യോഗ്യതയായി പറയുന്നത് ബി ഇ അല്ലെങ്കിൽ ബിടെക് എന്നിവ കൂടാതെ ടെക്നിക്കൽ മേഖലയിലുള്ള പ്രവർത്തി പരിചയവും ആണ്.ആകെ ഒഴിവുകൾ 2 ആണ്.

83 ഒഴിവുകൾ ഉള്ള ജൂനിയർ എക്സിക്യൂട്ടീവ് തസ്തികക്ക് യോഗ്യതയായി പറയുന്നത് സയൻസിൽ ഉള്ള ബിരുദവും,എം ബി എ അല്ലെങ്കിൽ എൻജിനീയറിങ് ബാച്ചിലർ ഡിഗ്രിയും ആണ്.

Also Read  കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ അവസരം | ഓൺലൈൻ വഴി അപേക്ഷിക്കാം

ജൂനിയർ എക്സിക്യൂട്ടീവ് ടെക്നിക്കൽ മേഖലയിൽ ആകെ ഒഴിവുകൾ വന്നിട്ടുള്ളത് 8 ആണ്.എന്നാൽ ഇതിന് പ്രവർത്തിപരിചയം ആവശ്യമായി വരുന്നില്ല. BE അല്ലെങ്കിൽ Btech മെക്കാനിക്കൽ / ഓട്ടോമൊബൈൽ ആണ് യോഗ്യത.

അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി-14-01-2021

പ്രായപരിധി- 27-32 SC, ST, OBC എന്നിവർക്ക് അഞ്ചുവർഷം റിലാക്സേഷൻ ലഭിക്കുന്നതാണ്.

ജൂനിയർ എക്സിക്യൂട്ടീവ് തസ്തികയിലേക്കുള്ള സാലറി ആയി പറയുന്നത് 60000 രൂപ 3% ഇൻക്രെമെന്റ് ചേർത്തു 1,80000 രൂപവരെയാണ്.

അപ്പോൾ എയർപോർട്ടിൽ ഒരു സ്ഥിര ജോലി ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും ഇത് ഉപയോഗപ്പെടുത്താവുന്നതാണ്. കൂടുതലറിയാൻ താഴെ നൽകിയിരിക്കുന്ന ലിങ്ക് സന്ദർശിക്കാവുന്നതാണ്.

Also Read  100% വിശ്വാസ്യതയുള്ള ഓൺലൈൻ ജോബ് - Chegg India

https://www.aai.aero/en/careers/recruitment


Spread the love

Leave a Comment