എന്നും ചെറുപ്പമായി ഇരിക്കാൻ ഈ ഒറ്റക്കാര്യം ചെയ്താൽ മതി | വീഡിയോ കാണാം

Spread the love

എല്ലാവരും എല്ലാകാലത്തും ആഗ്രഹിക്കുന്ന കാര്യമാണ് വളരെ ചെറുപ്പമായി ഇരിക്കുക എന്നത്. എന്നാൽ ഭക്ഷണ രീതി കൊണ്ടും വ്യായാമക്കുറവ് കൊണ്ടും പൂർണ്ണ ആരോഗ്യത്തോടുകൂടി യൗവനം നിലനിർത്തുക എന്നത് കുറച്ച് ബുദ്ധിമുട്ടേറിയ ഒരു കാര്യമാണ്.

ഇന്ന് യൗവ്വനം നിലനിർത്തുന്നതിനായി വലിയ വില കൊടുത്ത് പലതരത്തിലുള്ള സൗന്ദര്യവർദ്ധക വസ്തുക്കളും മറ്റും ഉപയോഗിക്കുന്നവരുടെ എണ്ണവും കുറവല്ല. എന്നാൽ എല്ലാകാലത്തും പൂർണ്ണ ആരോഗ്യത്തോടുകൂടി സൗന്ദര്യം നിലനിർത്തുന്നതിന് ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.( Dr : manoj johnson ഈ വിഷയത്തെ പാട്ടി വിശദമായി വിവരിക്കുന്ന വിഡി താഴെ കാണാം )

പ്രധാനമായും മൂന്ന് കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് ഒരാളുടെ പ്രായം നിശ്ചയിക്കുന്നത്. ഇതിൽ ആദ്യത്തേത് ക്രോണോളജി ക്കൽ ഏജിങ് എന്ന് അറിയപ്പെടുന്നു. നിങ്ങളുടെ യഥാർത്ഥ പ്രായം എത്രയാണോ അതാണ് ക്രോണോളജി ക്കൽ ഏജ് എന്നറിയപ്പെടുന്നത്.

അടുത്തതായി ബയോളജിക്കൽ ഏജ് എന്താണെന്ന് നോക്കാം. ശരീരത്തിന് ചെയ്യാൻ കഴിയുന്ന കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഇത് കണക്കാക്കുന്നത്. അവരുടെ യഥാർത്ഥ പ്രായം 60 ആണെങ്കിലും അയാൾക്ക് 40 വയസ്സുള്ള ഒരാൾ ചെയ്യുന്ന കാര്യങ്ങൾ ചെയ്യാൻ സാധിക്കുന്നുണ്ട് എങ്കിൽ അതാണ് ബയോളജിക്കൽ ഏജ് കൊണ്ട് ഉദ്ദേശിക്കുന്നത്.

മൂന്നാമത്തേതാണ് സൈക്കോളജിക്കൽ ഏജ്. ഓരോരുത്തരുടെയും ചിന്താഗതികളെ അടിസ്ഥാനപ്പെടുത്തിയാണ് ഇത് നിശ്ചയിക്കുന്നത്. അതായത് 60 വയസ്സുള്ള ഒരാളാണ് എങ്കിലും അയാൾ മനസ്സുകൊണ്ട് 30 വയസ്സുള്ള കാര്യങ്ങളാണ് ചിന്തിക്കുന്നത് എങ്കിൽ അത് സൈക്കോളജിക്കൽ ഏജ് കാരണമാണ്.

എന്നാൽ എല്ലാവരും ആഗ്രഹിക്കുന്നത് അവരുടെ യഥാർത്ഥ പ്രായത്തെക്കാളും കുറഞ്ഞ പ്രായം തോന്നുന്ന രീതിയിൽ ഉള്ള ഒരു ജീവിതം ആയിരിക്കും. ഇതിനായി പ്രധാനമായും ചെയ്യേണ്ട കാര്യങ്ങൾ നിങ്ങളുടെ ശരീരത്തിന്റെ വെയ്റ്റ് കൃത്യമായ രീതിയിൽ മെയിൻടൈൻ ചെയ്യുക എന്നതാണ്.

Also Read  ബ്രെയിൻ ട്യൂമർ ശരീരം കാണിക്കുന്ന ആദ്യ ലക്ഷണങ്ങൾ ഇവയാണ്

ഇത്തരത്തിൽ കൃത്യമായി വെയിറ്റ് മൈന്റൈൻ ചെയ്യാൻ പറ്റാത്തതിനു കാരണം നമുക്ക് കഴിക്കാൻ തോന്നുന്ന എല്ലാ ആഹാരസാധനങ്ങളും ഒരു അളവില്ലാതെ കഴിക്കുന്നു എന്നതാണ്. എന്നാൽ ഒരു കൃത്യമായ അളവിൽ മാത്രമാണ് എല്ലാ ഭക്ഷണങ്ങളും കഴിക്കുന്നത് എങ്കിൽ തീർച്ചയായും ഈ ഒരു അവസ്ഥ ഉണ്ടാവുകയില്ല. അതായത് ഒരു അളവിൽ കൂടുതൽ വണ്ണം വയ്ക്കുകയാണെങ്കിൽ ഇത് പിന്നീട് സ്ട്രെച്ച് മാർക്ക് പോലുള്ള കാര്യങ്ങൾ വരുന്നതിനും കാരണമാകാം.

ഇതുപോലെ പലപ്പോഴും നമ്മുടെ ശരീരത്തിലെ ചെറിയ അസുഖങ്ങൾ പോലും നമ്മൾ കൃത്യമായി ശ്രദ്ധിച്ച് ട്രീറ്റ് ചെയ്യാറില്ല. ഇത് ഭാവിയിൽ വലിയ പ്രശ്നങ്ങൾക്ക് വഴിവയ്ക്കുന്നു. കൃത്യമായ ഇടവേളകളിൽ ഉള്ള ചെക്കപ്പ് നല്ല ആരോഗ്യമുള്ള ശരീരം നിലനിർത്തുന്നതിന് ആവശ്യമാണ്.

മിക്ക വീട്ടമ്മമാരും അനുഭവിക്കുന്നത് ഇതേ പ്രശ്നമാണ് തുടക്കത്തിൽ ചെറിയ രീതിയിലുള്ള അസുഖങ്ങൾ ട്രീറ്റ് ചെയ്യാതിരിക്കുകയും ഭാവിയിൽ ഇത് വലിയ അസുഖമായി മാറി ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയിലേക്ക് മാറുകയും ചെയ്യുന്നു.

അതുകൊണ്ടുതന്നെ നമ്മൾ മനസ്സിലാക്കേണ്ട കാര്യം വെയിറ്റ് കൂടുന്നതിനനുസരിച്ച്, അസുഖങ്ങൾ വരുന്നതിനനുസരിച്ച്, മദ്യപാനം, പുകവലി, ഡ്രഗ്സ് എന്നീ ദുശീലങ്ങൾ ഉള്ളവരിൽ എല്ലാം പ്രായം പെട്ടെന്ന് തോന്നിക്കുന്നതായി കാണാറുണ്ട്. ഇതേ രീതിയിൽ തന്നെ മുടികൊഴിച്ചിലിന്റെ രൂപത്തിലും പ്രായാധിക്യം തോന്നിപ്പിക്കാറുണ്ട്.

എന്നാൽ ഇവയേക്കാൾ ഒക്കെ ഏറ്റവും പ്രായം തോന്നുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത് ത്വക്കിന്റെ ആരോഗ്യമാണ്. നമ്മൾ പലരുടെയും മുഖത്ത് ചുളിവുകൾ, കറുത്തപാടുകൾ എന്നീ രീതിയിൽ എല്ലാം പ്രായം കൂടുതൽ ഉള്ളതായി തോന്നിക്കാറുണ്ട്.

എന്നാൽ ഇതിന്റെയെല്ലാം പ്രധാന കാരണം ഫാറ്റിലിവർ കണ്ടീഷൻ,തൈറോയ്ഡ് കണ്ടീഷൻ, ഓവർ വെയിറ്റ് ഹോർമോണൽ ഇമ്പാലൻസ് എന്നീ അവസ്ഥകൾ ആണ്. ഇതിൽ നിങ്ങളുടെ പ്രശ്നം ഏതാണെന്ന് കണ്ടുപിടിച്ച് കൃത്യമായ ട്രീറ്റ്മെന്റ് എടുക്കേണ്ടതാണ്.

Also Read  ന്യുമോണിയ തിരിച്ചറിയാം ഈ മൂന്ന് വഴികളിലൂടെ

മറ്റൊരു കണ്ടീഷനാണ് ചിക്കൻ സ്കിൻ അതായത് തരു തരുപ്പോടെ കാണുന്ന ത്വക്ക്. ഇത്തരക്കാരിൽ കാണുന്ന പ്രധാന പ്രശ്നങ്ങളാണ് കരൾവീക്കം, ഫാറ്റി ലിവർ എന്നിവയെല്ലാം. അമിതമായി വറുത്തതും മധുരമേറിയതുമായ ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ, പ്രോട്ടീൻ കൂടുതലുള്ള ഭക്ഷണങ്ങൾ ശരീരത്തിലെത്തുന്ന തിലൂടെ എല്ലാം ഇത്തരം അസുഖങ്ങൾ വരാനുള്ള സാധ്യത കൂടുതലാണ്.

അതുപോലെ വൈറ്റമിൻ എ യുടെ ഡെഫിഷ്യൻസി യും ഇത്തരം പുറത്തുള്ള കുരുക്കൾ ഉണ്ടാകുന്നതിന് കാരണമായേക്കാം.അത് കൊണ്ട് വിറ്റാമിൻ എ ഒരുപാട് അടങ്ങിയ ക്യാരറ്റ് പോലുള്ള പച്ചക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക.

ഇത്തരം തരി തരിപ്പ് ഇല്ലാതാക്കാൻ കുറച്ച് പഞ്ചസാര വെളിച്ചെണ്ണ അല്ലെങ്കിൽ ഒലിവോയിൽ മിക്സ് ചെയ്ത് തൊലിപ്പുറത്ത് പുരട്ടുകയാണെങ്കിൽ പെട്ടെന്നുതന്നെ ഇല്ലാതാവുന്നതാണ്.അത് പോലെ തൈര് തൊലിപ്പുറത്ത് തേക്കുന്ന തിലൂടെ തൊലിപ്പുറത്തുള്ള കളർ വ്യത്യാസങ്ങൾ എല്ലാം ഇല്ലാതാക്കാവുന്നതാണ്.

മറ്റൊരു പോംവഴിയാണ് കുറച്ച് ഓട്സ് പൊടിച്ചെടുത്ത് അത് തൈരിലോ,റോസ് വാട്ടറിലോ, വെളിച്ചെണ്ണയിലോ ചേർത്ത് ശരീരത്തിൽ അലർജി കാണുന്ന ഭാഗത്ത് തേച്ചാൽ മാറ്റം കാണാവുന്നതാണ്.

15 മുതൽ 20 മിനിറ്റോളം ആണ് ഇവ അപ്ലൈ ചെയ്യേണ്ടത് ശേഷം കഴുകിക്കളയാം. എന്നാൽ ഇവയൊന്നും ശരീരത്തിന് പുറത്ത് അല്ലാതെ മുഖത്ത് കൂടുതൽ അപ്ലൈ ചെയ്യാൻ പാടില്ല. നാരങ്ങാനീരും ഇത്തരം അസുഖങ്ങൾക്കുള്ള ഒരു പരിഹാരമാണ്.

പ്രധാനമായും ശ്രദ്ധിക്കേണ്ട മറ്റൊരുകാര്യം കൃത്യമായ സപ്ലിമെന്റ് ഭക്ഷണം കഴിക്കുന്ന അതേ രീതിയിൽ തന്നെ കഴിക്കുക എന്നതാണ്. വൈറ്റമിൻ എ, വൈറ്റമിൻ സി, വൈറ്റമിൻ ഡി,വൈ റ്റ മിൻ ഇ,ക്യാപ്സുൽസ് തീർച്ചയായും കഴിക്കേണ്ടതാണ്.

Also Read  മെയ് 9 വരെ ലോക്ക് ഡൌൺ നാളെ മുതൽ പുറത്തിറങ്ങാൻ പറ്റില്ല

കൂടാതെ ഇത്തരം വൈറ്റമിൻസ് അടങ്ങിയ ഭക്ഷണങ്ങൾ ആയ ഓറഞ്ച്,പേരക്ക എന്നിങ്ങനെയുള്ള പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതാണ്. അതുപോലെ ഒമേഗാ ത്രീ അടങ്ങിയിട്ടുള്ള ക്യാപ്സൂളുകൾ രാവിലെയും വൈകുന്നേരവും കഴിക്കാവുന്നതാണ്. ആന്റി ഏജിങ് ആയി ഉപയോഗിക്കുന്ന മറ്റൊരു ക്യാപ്സ്യൂൾ ആണ് ആന്റി ഓക്സിഡന്റ് ഇവയെല്ലാം വ്യത്യസ്ത ഇടവേളകളിലായി കഴിക്കാവുന്നതാണ്.

ഗ്രീൻ ടീ, ഗ്രീൻ ടീയുടെ ക്യാപ്സൂളുകൾ ഇവയെല്ലാംതന്നെ ആന്റി ഏജിങ്ങിന് വളരെ ഏറെ സഹായകരമാണ്. അതുപോലെ മദ്യം എന്നു മാത്രമല്ല ഏതൊരു ഭക്ഷണ സാധനത്തിന്റെയും കഴിക്കുന്ന അളവിൽ കുറവ് വരുത്തുക.

നിങ്ങൾക്ക് ഇഷ്ടമുള്ള വ്യായാമം ഏതാണോ അത് ഒരു അരമണിക്കൂറെങ്കിലും തീർച്ചയായും ചെയ്യുക. കൃത്യമായ സമയത്ത് കൃത്യമായ അളവിലുള്ള ഉറക്കം കിട്ടുന്നുണ്ടെന്ന് ഉറപ്പു വരുത്തുക. അതായത് അഞ്ച് മുതൽ എട്ട് മണിക്കൂർ വരെ എങ്കിലും ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.

ഉറക്കം ശരിയായി ലഭിച്ചില്ല എങ്കിൽ ഇത് പ്രായം കൂടുതൽ തോന്നിക്കുക മാത്രമല്ല കിഡ്നി സ്റ്റോൺ, മുടികൊഴിച്ചിൽ, കണ്ണിനടിയിലുള്ള കറുപ്പ് എന്നിങ്ങനെ പല അസുഖങ്ങൾക്കും കാരണമായേക്കാം. ഇവ ഒഴിവാക്കുന്നതിനായി നല്ലപോലെ വെള്ളം കുടിയ്ക്കുക ഡീഹൈഡ്രേഷൻ ഒഴിവാക്കുക.

സ്വന്തം ആരോഗ്യം സംരക്ഷിക്കുന്നതിനായി കൂടുതൽ സമയം സന്തോഷമുള്ള കാര്യങ്ങൾ മാത്രം ചിന്തിച്ച് അത്തരം കാര്യങ്ങൾക്കായി കൂടുതൽ സമയം ചിലവഴിക്കുക. ആന്റി ഏജിങ്ങിൽ ഇവക്ക് ഒരു പ്രത്യേക പ്രാധാന്യം തന്നെ ഉണ്ടെന്നു പറയാം.

ശരീരത്തിന് പറ്റുന്ന സാഹചര്യങ്ങളിൽ നല്ലപോലെ പണിയെടുത്ത് പറ്റാത്ത സാഹചര്യങ്ങളിൽ റസ്റ്റ് എടുക്കേണ്ടത് അനിവാര്യമാണ്. ഈ കാര്യങ്ങളെല്ലാം ശ്രദ്ധിക്കുകയാണെങ്കിൽ തീർച്ചയായും നിങ്ങൾക്കും നല്ല ചുറുചുറുക്കോടെ ആരോഗ്യമുള്ള ഒരു ശരീരത്തോട് കൂടി എല്ലാകാലത്തും ജീവിക്കാവുന്നതാണ്. കൂടുതൽ അറിയാൻ വീഡിയോ കാണാവുന്നതാണ്.


Spread the love

Leave a Comment