എന്താണ് ഇസ്രായേൽ പലസ്തീൻ തമ്മിലുള്ള പ്രശനം

Spread the love

നമ്മളിപ്പോൾ സ്ഥിരമായി കേട്ടുകൊണ്ടിരിക്കുന്ന ഒരു വാർത്തയാണ് ഇസ്രായേൽ പാലസ്തീൻ പ്രശ്നം. ഇതിന്റെ ഭാഗമായി നിരവധി പേരുടെ ജീവനാണ് നഷ്ടമായിക്കൊണ്ടിരിക്കുന്നത്. ഇത്തരം ഒരു സാഹചര്യത്തിൽ നമ്മളിൽ പലർക്കും അറിയുന്നുണ്ടാവില്ല എന്താണ് ഇസ്രായേലും പാലസ്തീനും തമ്മിലുള്ള യഥാർത്ഥ പ്രശ്നമെന്ന്. എന്നാൽ കാലാകാലങ്ങളായി തുടർന്നുകൊണ്ടിരിക്കുന്ന ഈ ഒരു പ്രശ്നത്തിന് അല്ലെങ്കിൽ അറബ് ഇസ്രായേൽ പ്രശ്നത്തിന് പ്രധാന കാരണം എന്താണെന്ന് മനസ്സിലാക്കാം.

ഏകദേശം രണ്ടായിരം വർഷങ്ങൾക്കു മുൻപ് തന്നെ ആരംഭിച്ചിട്ടുള്ള ഈയൊരു പ്രശ്നത്തിന് പ്രധാനകാരണം മതമാണ് എന്ന് പലരും തെറ്റിദ്ധരിച്ചിട്ടുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ചുവർഷങ്ങളായി ഉള്ള കാര്യങ്ങൾ എടുത്ത് പരിശോധിച്ചാൽ രാഷ്ട്രീയപരവും, ഭൂമി, മറ്റ് റിസോഴ്സുകൾ, ദേശീയത എന്നിവ ലഭിക്കുന്നതിന് വേണ്ടിയുള്ള ഒരു യുദ്ധവുമായി നമുക്ക് ഇതിനെ മനസ്സിലാക്കാവുന്നതാണ്. അറേബ്യൻ പെനിൻസുല യുടെ ഭാഗമായി വരുന്ന പ്രദേശത്താണ് ഇസ്രായേൽ, പാലസ്തീൻ എന്നീ രാജ്യങ്ങൾ സ്ഥിതിചെയ്യുന്നത്. യുണൈറ്റഡ് നേഷൻ സിൽ ചില രാജ്യങ്ങൾ ഇവയെ രാജ്യങ്ങളായി അംഗീകരിക്കുകയും എന്നാൽ മറ്റു ചിലർ ഇപ്പോഴും അംഗീകരിക്കാത്ത അവസ്ഥയും നിലനിൽക്കുന്നുണ്ട്.

ഈ രണ്ടു സ്ഥലങ്ങളുടെയും തലസ്ഥാനം ജെറുസലേം ആണ്. നമുക്കെല്ലാം അറിയാവുന്നതാണ് ജെറുസലേം ഒരു മത പ്രാധാന്യമുള്ള സ്ഥലമാണ്. മുസ്ലിം, ക്രിസ്ത്യൻ ജൂതന്മാർ എന്നിവർക്കെല്ലാം ഒരേപോലെ മത പ്രാധാന്യമുള്ള ഒരു സ്ഥലം ആയാണ് ഇതിനെ കണക്കാക്കുന്നത്. എന്നാൽ ഇസ്രായേൽ ആണ് ഈ ഒരു സ്ഥലത്തെ കയ്യടക്കി വെച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇസ്രായേൽ അഡ്മിനിസ്ട്രേറ്റീവ് പാർലമെന്റ് സ്ഥാപനങ്ങളെല്ലാം സ്ഥിതിചെയ്യുന്നത് ജെറുസലേമിൽ തന്നെയാണ്. എന്നാൽ യുഎസ് പോലുള്ള ചില രാജ്യങ്ങൾ ഇത് ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിച്ചിട്ടുണ്ട് എങ്കിലും, മറ്റ് രാജ്യങ്ങൾ ഇതിനെ ഇസ്രായേൽ ക്യാപിറ്റൽ ആയി അംഗീകരിച്ചിട്ടില്ല.

പലസ്തീൻ എന്ന രാജ്യത്തെ പറ്റി നോക്കുകയാണെങ്കിൽ പണ്ടുകാലത്ത് നിലനിന്നിരുന്ന ഓട്ടമെൻ എമ്പയരിന്റെ ഒരു ഭാഗമായാണ് കണക്കാക്കുന്നത്. 1878 ലെ ചരിത്രരേഖകൾ പരിശോധിക്കുകയാണെങ്കിൽ ഈ സ്ഥലത്ത് 80 ശതമാനം മുസ്ലിം, 10 ശതമാനം ക്രിസ്ത്യാനികൾ ബാക്കിവരുന്ന 3% ജൂതന്മാർ എന്നിങ്ങനെയാണ് കണക്കുകൾ കാണിക്കുന്നത്. എന്നാൽ പാലസ്തീന് അകത്തായി ആണ് ഇത് കാണിക്കുന്നത്. അതുകൊണ്ടുതന്നെ ജെറുസലേമിൽ എല്ലാ മതക്കാരും ഏകദേശം ഒരേ പോപ്പുലേഷനിൽ ആയിരുന്നു ഉണ്ടായിരുന്നത്. എന്നു മാത്രമല്ല എല്ലാവരും തമ്മിൽ വളരെ നല്ല ഒരു ബന്ധം നിലനിർത്തിയിരുന്നു.

ജൂത മതക്കാരെ സംബന്ധിച്ചിടത്തോളം വളരെയധികം സെറ്റിൽമെന്റ് ഉണ്ടായിരുന്ന ഒരു സ്ഥലമാണ് ഇസ്രായേൽ, പാലസ്തീൻ എന്നീ പ്രദേശങ്ങൾ. എന്നാൽ പിന്നീട് പല പ്രശ്നങ്ങൾ ഉണ്ടായതിനാൽ തന്നെ അവർ ലോകത്തിന്റെ പല ഭാഗത്തേക്ക് ആയി പാലായനം ചെയ്യുകയായിരുന്നു ഉണ്ടായത്.1898 ൽ തിയഡോർ ഹെഡ്സെൽ എന്ന വ്യക്തി ഒരു പുതിയ പ്രസ്ഥാനം ഉണ്ടാക്കുകയും അത് സിയോണിസ്റ്റ് പ്രസ്ഥാനം എന്ന പേരിൽ അറിയപ്പെടുകയും ചെയ്തു. ഈ ഒരു പ്രസ്ഥാനം കൊണ്ട് ഉദ്ദേശിച്ചിരുന്നത് ലോകത്തിന്റെ പല ഭാഗങ്ങളിലേക്ക് കുടിയേറിയ ജൂതന്മാർ ഇസ്രായേലിലേക്ക് തിരിച്ചുവരികയും അവിടെ ഒരു ജൂതരാഷ്ട്രം നിർമ്മിക്കണം എന്നതുമായിരുന്നു. ഇതുവഴി ഒരു രാഷ്ട്രീയ അടിത്തറ ജൂതമത കാർക്ക് ഉണ്ടാക്കുക എന്നതായിരുന്നു ലക്ഷ്യം.ഇതിന്റെ ഭാഗമായി ഒരുപാട് ജൂതന്മാർ ഇസ്രായേലിലേക്ക് തിരിച്ചു വരികയും ചെയ്തിരുന്നു.

1914-1919 ൽ നടന്ന ഒന്നാംലോകമഹായുദ്ധകാലത്ത്,ഓട്ടോമൻ എമ്പയർ ബ്രിട്ടൻ, ഫ്രാൻസ് എന്നീ രാജ്യങ്ങൾക്ക് എതിരായി പ്രവർത്തിക്കുകയും അതുകൊണ്ടുതന്നെ അവരെ തോൽപ്പിക്കുന്നതിനായി ജൂതന്മാർ, അറബുകൾ എന്നിവരുടെ സഹായം ആവശ്യമാണ് എന്ന് ബ്രിട്ടീഷുകാർ തിരിച്ചറിയുകയും ചെയ്തു. ഇതിന്റെ ഭാഗമായി അവർ ചില എഗ്രിമെന്റ് കൾ സൈൻ ചെയ്തു. ഇത്തരത്തിൽ ബ്രിട്ടീഷുകാർ ജൂതന്മാരുമായി സൈൻ ചെയ്ത എഗ്രിമെന്റ് ബാൽ ഫോർ ഡിക്ലറേഷൻ എന്ന് അറിയപ്പെടുന്നു. ഈ ഒരു എഗ്രിമെന്റ്ൽ പറയുന്നത് ഒന്നാം ലോകമഹായുദ്ധത്തിന് ബ്രിട്ടീഷുകാരെ സഹായിച്ചാൽ യുദ്ധം അവസാനിച്ചശേഷം ജൂതന്മാർക്ക് വേണ്ടി പാലസ്തീനിൽ ഒരു ജൂതരാഷ്ട്രം നിർമിച്ചു നൽകാം എന്നതായിരുന്നു.
എന്നാൽ ഇതേ സമയം തന്നെ ബ്രിട്ടീഷുകാർ മെക്ക എന്ന സ്ഥലത്തുള്ള ഷെരീഫ് ഹുസൈൻ എന്ന വ്യക്തിയെ കാണുകയും
അവരുമായി ഒരു എഗ്രിമെന്റ് സൈൻ ചെയ്യുകയും ചെയ്തിരുന്നു. അതുപ്രകാരം ഒന്നാം ലോകമഹായുദ്ധത്തിൽ ഓട്ടമെൻ എമ്പയറിനെ തോൽപ്പിക്കാനുള്ള സഹായം നൽകുകയാണെങ്കിൽ ഒന്നാം ലോകമഹായുദ്ധം അവസാനിച്ച ശേഷം ആ സ്ഥലങ്ങളുടെ എല്ലാം അധികാരം ഷെരീഫ് ഹുസൈന് നൽകാമെന്നും ആയിരുന്നു.

Also Read  അടുത്ത മാസം മുതൽ കേരളത്തിലും ഡ്രൈവിങ്ങ് ലൈസൻസ് സ്മാർട് കാർഡുകൾ രൂപത്തിലെന്നു മന്ത്രി

ഇതിനെല്ലാം പുറമേ ബ്രിട്ടീഷുകാർ ഫ്രഞ്ചുകാരുമായി ഒരു കരാർ ഒപ്പുവെച്ചിരുന്നു. ഈ ഒരു കരാറിൽ പറയുന്നത് ഒന്നാം ലോകമഹായുദ്ധത്തിനുശേഷം മുഴുവൻ അറേബ്യൻ പെനിൻസുല യുടെ ഒരു ഭാഗം ഫ്രഞ്ചുകാർ ക്കും, ബാക്കി ഭാഗം ബ്രിട്ടീഷുകാർക്കും എടുക്കാം എന്നതായിരുന്നു. ഇതിൽ നിന്നെല്ലാം മനസ്സിലാക്കാവുന്നത് ഇത് ഒരു വലിയ ചതിയുടെ ഭാഗമായിരുന്നു എന്നതാണ്.

ഒന്നാം ലോകമഹായുദ്ധം അവസാനിച്ച ശേഷം ബ്രിട്ടീഷുകാർ പാലസ്തീനെ ഒരു കോളനി ആക്കി മാറ്റുകയും, അതനുസരിച്ച് ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ഒരു ആശയം അവിടെ പ്രാവർത്തികമാക്കുകയും ചെയ്തു. കൂടാതെ അവിടെയുള്ള മുസ്ലിം, ക്രിസ്ത്യൻ, ജൂതന്മാർ എന്നിവർക്ക് പ്രത്യേകം അഡ്മിനിസ്ട്രേഷൻ സിസ്റ്റം നൽകുകയും ചെയ്തു. കൂടാതെ ബാൽഫോർ ഡിക്ലറേഷൻ നടപ്പാക്കുന്നതിന്റെ ഭാഗമായി ഒരുപാട് ജൂതന്മാരെ നാട്ടിലേക്ക് എമിഗ്രേറ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇത് അറബ് പോപ്പുലേഷന് ഇഷ്ടമുള്ള കാര്യമായിരുന്നില്ല.അവർ ഇതിനെതിരായി പ്രതികരിക്കുകയും ബ്രിട്ടീഷുകാർ അതിനെ അടിച്ച് ഒതുക്കുകയും ചെയ്തു. ഇത് ഒരു വലിയ ശത്രുതയ്ക്ക് ഇടയാക്കി. അതിനു ശേഷം ബ്രിട്ടീഷുകാർ വൈറ്റ് പേപ്പർഇഷ്യു ചെയ്തു. ഇതുപ്രകാരം ഒരു പരിധിയിൽ കൂടുതൽ ജൂതന്മാർ രാജ്യത്തേക്ക് എമിഗ്രേഷൻ ചെയ്യാൻ പാടില്ല എന്നുള്ളതായിരുന്നു. അടുത്ത പത്ത് വർഷത്തിനുള്ളിൽ അറബ് ജ്യു രാഷ്ട്രം നിർമ്മിക്കുക എന്നതുമായിരുന്നു. എന്നാൽ ജൂതന്മാരും, അറബ് കാരും ഇതിനെ എതിർത്തു.

ഇതേ സമയം തന്നെ ഹോളോകോസ്റ്റ് എന്ന ഹിറ്റ്ലറുടെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന സംഘടന ജർമ്മനിയിൽ ജൂതന്മാരെ ക്യാമ്പുകളിൽ കൊണ്ടുപോയി കൊന്നു കളയുകയാണ് ചെയ്തിരുന്നത്. ഇത് യൂറോപ്പിൽ നിന്നും ജൂതന്മാർക്ക് പലായനം ചെയ്യേണ്ട അവസ്ഥയിൽ എത്തിച്ചു. അതുകൊണ്ടുതന്നെ അവർക്ക് വളരെ പെട്ടെന്ന് എത്തിച്ചേരാൻ പറ്റുന്ന സ്ഥലം ഇസ്രായേൽ ആയിരുന്നു. ഇത്തരത്തിൽ പലായനം തുടർന്നു കൊണ്ടിരിക്കുന്ന സമയത്ത് രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടു. ഈ യുദ്ധം അവസാനിച്ചപ്പോൾ ബ്രിട്ടീഷ് കാർക്ക് ഇത്തരം കോളനികൾ കൈവശം വയ്ക്കുന്നതിനുള്ള ഒരു സാഹചര്യമല്ല ഉണ്ടായിരുന്നത്.അത്‌ കൊണ്ട് തന്നെ ഈ ഒരു പ്രശ്നബാധിത പ്രദേശം ഒഴിവാക്കുകയാണ് നല്ലത് എന്ന് അവർ ചിന്തിച്ചു. ഇതിനായി അവർ ഐക്യരാഷ്ട്ര സംഘടനയെ സമീപിക്കുകയും സമാധാനം നിലനിർത്തുന്നതിനായി ഏതെങ്കിലും രീതിയിലുള്ള ഒരു നടപടി ഉണ്ടാക്കുകയും ചെയ്യണമെന്ന് അഭ്യർത്ഥിച്ചു.

ഇതിന്റെ ഭാഗമായി ഐക്യരാഷ്ട്രസംഘടന മുഴുവൻ പലസ്തീനെ കൃത്യമായ രണ്ട് ഭാഗങ്ങളായി വിഭജിക്കുകയും അതിലൊരു ഭാഗം ജ്യുത രാഷ്ട്രമായും മറ്റേ ഭാഗം അറബ് രാഷ്ട്രമായും തുടരുകയും ചെയ്യാം എന്നതായിരുന്നു. ഇതിന്റെ ഭാഗമായി വിട്ടു നിൽക്കുന്ന കുറച്ചു ഭാഗങ്ങളാണ് പാലസ്തീന് ലഭിച്ചത്. ജോർദാൻ നദിയുടെ വെസ്റ്റ് ഭാഗത്തായാണ് ഈ സ്ഥലങ്ങൾ ലഭിച്ചത്. ഇവയ്ക്കെല്ലാം പുറമേ എല്ലാ മതക്കാർക്കും ഒരേ രീതിയിൽ ഉപയോഗപ്പെടുത്താവുന്ന ഒരു സ്ഥലമായി ജെറുസലേമിനെ മാറ്റുകയും ചെയ്തു. ജൂതന്മാർ ഇത് അംഗീകരിച്ച് 1948 ൽ ഇസ്രായേൽ എന്ന ജൂതരാഷ്ട്രം നിർമ്മിക്കാനായി തീരുമാനിച്ചു.

Also Read  പ്രവാസികൾക്ക് നാട്ടിൽ എത്താതെ ഇനി ഡ്രൈവിംഗ് ലൈസെൻസ് പുതുക്കാം

എന്നാൽ ഇത് അറബ് പോപ്പുലേഷന് അംഗീകരിക്കാൻ പറ്റുന്ന കാര്യമായിരുന്നില്ല എല്ലാ അറബ് രാജ്യങ്ങളും ഒരുമിച്ചുകൂടി അറബ് ലീഗ് എന്ന സംഘടന രൂപീകരിച്ച് ഇസ്രായേലിനെതിരെ യുദ്ധം ആരംഭിക്കുകയും ചെയ്തു. അങ്ങിനെ അറബ് ഇസ്രായേൽ യുദ്ധത്തിന് തുടക്കം കുറിച്ചു. എന്നാൽ അറബ് ലീഗിനെ പരാജയപ്പെടുത്തി കൊണ്ട് ഇസ്രായേൽ വിജയം നേടി. നിലവിൽ ലഭിച്ചിട്ടുള്ളതിനേക്കാൾ കൂടുതൽ ഏരിയ അവർക്ക് ലഭിക്കുകയും ചെയ്തു. ഇതിൽ ജെറുസലേം എന്ന ഭാഗവും ഉൾപ്പെട്ടിരുന്നു.

ഇത് അറബ് ഇസ്രായേൽ പ്രശ്നങ്ങൾക്ക് കൂടുതൽ കാരണമായി. പ്രശ്നം കൂടിക്കൂടി 1967 ൽ സിക്സ് ഡേയ്സ് വാർ എന്ന പേരിൽ മറ്റൊരു യുദ്ധം ആരംഭിക്കുകയും ഇസ്രായേൽ വിജയിച്ച് ഈജിപ്തിന്റെ ഭാഗമായ സിനായ് പെനിന്സുല ഇസ്രായേലിന്റെ തൊട്ടടുത്ത് ഉണ്ടായിരുന്ന മറ്റു പ്രദേശങ്ങൾ കയ്യടക്കി യുദ്ധത്തിൽ ജയിച്ചു. ഇത്തരം ഒരു യുദ്ധത്തിന്റെ ഭാഗമായി ഐക്യരാഷ്ട്രസംഘടന വീണ്ടും പ്രശ്നത്തിൽ ഇടപെടുകയും പിടിച്ചെടുത്ത പ്രദേശങ്ങളെല്ലാം തിരികെ നൽകാനും ആവശ്യപ്പെട്ടു. ഇസ്രായേൽ അത് അംഗീകരിച്ച് പിടിച്ചെടുത്ത രാജ്യങ്ങൾ തിരിച്ചുനൽകി.ഈ ഒരു ഉടമ്പടി യോടു കൂടി അറബ് രാഷ്ട്രങ്ങൾ ഇസ്രായേലുമായി സമാധാനത്തിൽ ആയി. ഇസ്രായേൽ അറബ് പ്രശ്നത്തിന് ഒരു പരിഹാരം ആവുകയും ചെയ്തു.

എന്നാൽ പലസ്തീൻ ഇസ്രായേൽ പ്രശ്നം ആരംഭിച്ചു. പലരും മതപരമായ ഒരു പ്രശ്നമായി ആണ് ഇതിനെ കാണുന്നത് എങ്കിലും പലസ്തീനിൽ വളരെ പണ്ടു കാലംതൊട്ട് ജീവിച്ച അവിടെ ഒരു രാജ്യം വേണമെന്ന് ആഗ്രഹിക്കുന്നവരാണ് പലസ്തീനിൽ ജീവിക്കുന്നത്. അല്ലാതെ ഒരു അറബ് മുസ്ലിം സമൂഹത്തെ മാത്രമല്ല അത് പ്രതിനിധീകരിക്കുന്നത്. പല മതക്കാർ ഒത്തു കൂടിയാണ് ഈ ഒരു ആവശ്യം മുന്നോട്ടുവച്ചിട്ടുള്ളത്. 1960 ൽ യാസർ അറാഫത്തിന്റെ നേതൃത്വത്തിലുള്ള പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ എന്ന ഒരു സംഘടന നിലവിൽ വരികയും അവരുടെ പ്രധാന ആവശ്യം ജൂതന്മാരെ എല്ലാം രാജ്യത്തിൽ നിന്ന് പുറത്താക്കുക എന്നതും മുഴുവൻ ഭാഗവും പലസ്തീൻ എന്ന ഒരു രാജ്യം ആക്കി മാറ്റുക എന്നതായിരുന്നു. എന്നാൽ പിന്നീട് ഇതിൽ മാറ്റം വരികയും അവർ ഐക്യരാഷ്ട്രസംഘടനയുടെ അഭിപ്രായം അംഗീകരിച്ച അവർക്ക് നൽകിയ സ്ഥലങ്ങൾ മാത്രം മതി എന്ന് തീരുമാനിക്കുകയും ചെയ്തു.

ഈ സമയത്ത് ഇസ്രായേൽക്കാർ പാലസ്തീൻകാർക്ക് ആയി മാറ്റിവച്ചിരുന്ന വെസ്റ്റ് ബാങ്ക് എന്ന സ്ഥലത്തെല്ലം ഇസ്രായേൽ സെറ്റിൽമെന്റ് ആരംഭിച്ചു. അതുവഴി ജൂത പൗരന്മാർക്ക് ഈ സ്ഥലങ്ങളിൽ പോയി സെറ്റിൽ ചെയ്യാനുള്ള അവസരം ലഭിച്ചു. പ്രധാനമായും മൂന്ന് കാരണങ്ങളാണ് അതിനായി മുന്നോട്ടുവെച്ചത് മതം, പൊളിറ്റിക്സ്, ഹൗസിംഗ് പ്രോഗ്രാമുകൾ എന്നിവയായിരുന്നു.ഇതിന്റെ ഭാഗമായി ഇസ്രായേൽ പൗരൻമാർ ആ സ്ഥലങ്ങളിൽ താമസം ആരംഭിക്കുകയും അവരുടെ സംരക്ഷണാർത്ഥം ഇസ്രായേൽ മിലിറ്ററി അവിടെ എത്തുകയും ചെയ്തു. ഇത് ഇസ്രായേലിന്റെ ഭാഗത്തുനിന്നും സംഭവിച്ച വലിയ ഒരു പ്രശ്നമായി പറയാവുന്നതാണ്.

ഇതിന്റെ ഭാഗമായി പലസ്തീനികൾ സംഘടിച്ച് 1980 ൽ ഇമ്തി ഫാദ എന്ന ഒരു സംഘടനയ്ക്ക് രൂപം നൽകുകയും ചെയ്തു.ഷേക്കിങ് പലസ്തീൻ എന്നാണ് ഈ സംഘടനയുടെ അർത്ഥം. തുടക്കത്തിൽ ഒരു ബോയ്ക്കോട്ട് എന്ന രീതിയിൽ തുടങ്ങിയെങ്കിലും പിന്നീട് അത് വളരെ വലിയ അക്രമങ്ങൾക്ക് തുടക്കമിട്ടു. അതോടൊപ്പം തന്നെ ഹമാസ് എന്ന ഒരു ഓർഗനൈസേഷൻ ഗാസ എന്ന് പ്രദേശത്ത് ആരംഭിക്കുകയും അതുവഴി കൂടുതൽ ആളുകളുടെ സപ്പോർട്ട് നേടിയെടുക്കുകയും ചെയ്തു.

Also Read  1 രൂപയ്ക്ക് ചെടി ചട്ടികൾ ലഭിക്കുന്ന സ്ഥലം | എല്ലാവിത ചട്ടികളും ഇവിടെ വൻ വിലക്കുറവിൽ ലഭിക്കും

ഇത് ഇസ്രായേൽ പലസ്തീൻ പ്രശ്നം കത്തി പിടിക്കുന്നതിന് കാരണമായി. ഇന്റർനാഷണൽ കമ്മ്യൂണിറ്റി ഇതിന് ഒരു പ്രശ്നപരിഹാരം കണ്ടെത്തുന്നതിനായി മുന്നോട്ടു വന്നതിന്റെ ഭാഗമായി അമേരിക്കയുടെ ഭാഗത്ത്‌ നിന്നു 1993 ൽ ഓസ്ലോ അകോർഡ് എന്ന ഒരു ഡോക്യുമെന്റ് സൈൻ ചെയ്യുകയും ചെയ്തു. ഇതിന്റെ ഭാഗമായി രണ്ടു രാജ്യങ്ങളും അവരുടെ എല്ലാ പ്രവൃത്തികളും അവസാനിപ്പിച്ച് UN മുൻപ് പറഞ്ഞതുപോലെ ഇസ്രായേൽ പാലസ്തീൻ എന്ന രണ്ട് രാഷ്ട്രങ്ങൾ നിർമ്മിക്കാം എന്നും, കുറച്ചുകൂടി ഫ്രീയായി ഒരു അഡ്മിനിസ്ട്രേഷൻ സിസ്റ്റം പലസ്തീനിൽ ആരംഭിക്കാം എന്നും കരാർ മൂലം തീരുമാനിച്ചു.

എന്നാൽ രണ്ടു രാജ്യങ്ങളിലേയും എക്സ്ട്രീം ഓർഗനൈസേഷനുകൾ ഇത് അംഗീകരിക്കാതെ വരികയും പൂർണ്ണമായി ഒരു രാഷ്ട്രം വേണമെന്ന് ആവശ്യം മുന്നോട്ടുവയ്ക്കുകയും ചെയ്തു. ഇത് കൂടുതൽ ആക്രമണങ്ങളിലേക്ക് വഴി തിരിക്കുകയാണ് ചെയ്തത്. ഇതിനിടയിൽ ഒരുപാട് സമാധാനശ്രമങ്ങൾ നടന്നിരുന്നുവെങ്കിലും 2000 മുതൽ 2005 കാലയളവിനുള്ളിൽ രണ്ടാമത്തെ ഇമ്തി ഫാദ മൂവ്മെന്റിലേക്ക് അത് നയിക്കുകയും ചെയ്തു.

എന്നാൽ ഈ പ്രശ്നങ്ങളുടെ എല്ലാം തുടക്കക്കാരായി ബ്രിട്ടീഷ് യൂറോപ്യൻ അധിനി വേശത്തെ കണക്കാക്കാവുന്നതാണ്. ഇന്ന് കാണുന്ന ഈ പ്രശ്നങ്ങൾക്കെല്ലാം പ്രധാനകാരണം ഇത്തരത്തിൽ രണ്ടു ഭാഗത്തും പൊട്ടിമുളച്ച ഉണ്ടായ എക്സ്ട്രീം സംഘടനകളാണെന്ന് പറയാം.

ഇപ്പോൾ ജെറുസലേമിൽ നടന്നുകൊണ്ടിരിക്കുന്ന പ്രശ്നത്തിനു കാരണം നേരത്തെ പറഞ്ഞതുപോലെ ജെറുസലേം ക്രിസ്ത്യൻ,മുസ്ലിം,ജൂത മതക്കാർക്ക് ഒരേപോലെ പ്രാധാന്യമുള്ള ഒരു ഏരിയയാണ്. മുസ്ലീങ്ങൾക്ക് മൂന്നാമത്തെ മത പ്രാധാന്യമുള്ള അൽ അസ്‌ക എന്ന ഒരു മോസ്ക്, ക്രിസ്ത്യൻസിന് യേശുക്രിസ്തു കുരിശിലേറ്റ പെട്ട സ്ഥലം, ജൂത മതക്കാർക്ക് രണ്ടാം ടെമ്പിൾ എന്നീ ആരാധനാകേന്ദ്രങ്ങൾ ഉള്ള വളരെയധികം മത പ്രാധാന്യമുള്ള ഒരു സ്ഥലം തന്നെയാണ് ജെറുസലേം.

ഇപ്പോൾ ഇതിന്റെ ഏകദേശം കൺട്രോൾ നിലനിൽക്കുന്നത് ഇസ്രായേലിന്റെ ഭാഗത്താണ്. എന്നാൽ ഇപ്പോഴത്തെ പ്രശ്നത്തിന് കാരണം ഇസ്രായേൽ ഗവൺമെന്റ് ജെറുസലേമിൽ ഒരു സിനഗോഗ് പണിയുന്നതിന് തീരുമാനമെടുത്തു എന്ന വാർത്ത പ്രചരിച്ചതാണ്. പ്രധാനമായും ഇസ്രായേൽ ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് വരുന്ന നടപടികൾക്കെതിരെ യും, സിനഗോഗ് നിർമ്മാണത്തിന് എതിരെയും പ്രക്ഷോഭം ഉണ്ടാകുന്നതിനുള്ള സാധ്യത മുൻകൂട്ടി കണ്ട് ഒരു ദിവസം 10000 പേർക്ക് മാത്രം മോസ്കിൽ പ്രവേശനം നൽകാൻ തീരുമാനിച്ചു.

തുടക്കത്തിൽ ഇത് ചെറിയ രീതിയിൽ പ്രതിഷേധങ്ങൾ ഉണ്ടാക്കിയെങ്കിലും പിന്നീട് ഇത് വലിയ രീതിയിലേക്ക് മാറുകയാണ് ചെയ്തത്. ഇത് മിലിട്ടറി യും എക്സ്ട്രീം സംഘടനകൾ തമ്മിലുള്ള വലിയ പ്രശ്നങ്ങളിലേക്ക് വഴിവെക്കുകയും റോക്കറ്റുകൾ മിസൈലുകൾ എന്നിവ ഉപയോഗിച്ചുകൊണ്ടുള്ള ആക്രമണങ്ങൾ തുടരുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ഇത് കാലങ്ങളായി തുടർന്നു വരുന്ന പ്രശ്നത്തിന്റെ ഒരു വലിയ രൂപം ആയി മാറുകയാണ് ചെയ്തത്. അതായത് കാലങ്ങളായി നടന്നുകൊണ്ടിരിക്കുന്ന പ്രശ്നത്തിന്റെ ഒരു തുടർ സംഭവം തന്നെയാണ് ഇപ്പോഴും അവിടെ നടന്നുകൊണ്ടിരിക്കുന്നത് എന്ന് ചുരുക്കം.


Spread the love

Leave a Comment