നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് മഴക്കാലത്ത് ഉണ്ടാകുന്ന ചോർച്ച. പലപ്പോഴും ടെറസ്സ് വീടുകളാണെങ്കിലും മുകളിൽ ചപ്പുചവർ അടിഞ്ഞു കിടക്കുകയും പിന്നീട് അത് വെള്ളം ലീക്ക് ആവുന്ന രീതിയിലേക്ക് മാറുകയും ചെയ്യുകയാണ് പതിവ്. എന്നാൽ ഇന്ന് നിരവധി വാട്ടർപ്രൂഫിങ് ടെക്നോളജികൾ ഉണ്ട് എങ്കിലും അവ ഫലപ്രദമായ രീതിയിൽ വർക്ക് ചെയ്യുന്നില്ല എന്നത് തന്നെയാണ് പ്രശ്നം. എന്നാൽ വളരെ കുറഞ്ഞ ചിലവിൽ എളുപ്പത്തിൽ എങ്ങിനെ വാട്ടർപ്രൂഫിങ് ചെയ്ത് വീടിനെ സുരക്ഷിതമാക്കാം എന്നതാണ് ഇന്ന് നമ്മൾ നോക്കുന്നത്.
വീടിന്റെ ടെറസിലും ഭിത്തികളിലും ആയി ചോർച്ച മൂലമുണ്ടാകുന്ന പായലും മറ്റും ഇല്ലാതാക്കുന്നതിന് തീർച്ചയായും ഫലപ്രദമായ രീതിയിൽ ഉപയോഗപ്പെടുത്താവുന്ന ഒരു വാട്ടർപ്രൂഫിങ് ടെക്നോളജി ആണ് DR.FIXIT. ഇതും സിമന്റും ഉപയോഗിച്ചുകൊണ്ടാണ് വാട്ടർപ്രൂഫിങ് ചെയ്യുന്നത്. ഡോക്ടർ ഫിക്സ് ഇറ്റ് കടകളിൽ 320 രൂപ നിരക്കിൽ നിങ്ങൾക്ക് വാങ്ങാവുന്നതാണ്.
ഒരു ബക്കറ്റ് എടുത്ത് അതിലേക്ക് ഒരു കിലോ ഡോക്ടർ ഫിക്സിറ്റ് പകുതി ലിക്വിഡ് ഒഴിച്ചശേഷം, ഒരു പെയിന്റ് കപ്പ് അളവിൽ സിമന്റ് ചേർത്തു നൽകുക. അതിനുശേഷം രണ്ടും കൂടി നല്ലപോലെ മിക്സ് ചെയ്ത്, പേസ്റ്റ് രൂപത്തിൽ ആക്കി മാറ്റുക. ഇളക്കുന്ന തിനായി ഒരു കോലോ കമ്പിയോ ഉപയോഗിക്കാവുന്നതാണ്. അതിനുശേഷം എവിടെയാണ് ചോർച്ച ഉള്ളത് ആ ഭാഗത്ത് വൃത്തിയാക്കി ഒരു പെയിന്റ് ബ്രഷ് ഉപയോഗിച്ച് അപ്ലൈ ചെയ്തു നൽകുക. ഇത്തരത്തിൽ ആദ്യത്തെ കോട്ട് ഉണങ്ങിയ ശേഷം വീണ്ടും ഒരു കോട്ട് കൂടി അടിച്ചു നൽകേണ്ടതാണ്. ഭിത്തിയുടെ എല്ലാ വശങ്ങളിലും കൃത്യമായി അടിച്ചു കൊടുക്കാനായി ശ്രദ്ധിക്കുക. ബാക്കിയുള്ള ഡോക്ടർ ഫിക്സിറ്റ് ഒരു കപ്പ് സിമന്റ് എന്നിവ ചേർത്ത് വീണ്ടും പേസ്റ്റ് രൂപത്തിലാക്കി രണ്ടാമത്തെ കോട്ട് കൂടി അടിച്ചു നൽകിയാൽ വളരെയധികം ഫലപ്രദമായ രീതിയിൽ വാട്ടർപ്രൂഫിങ് ലഭിക്കുന്നതാണ്. ഇത്തരത്തിൽ ആർക്കുവേണമെങ്കിലും വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ആവശ്യമുള്ള സാധനങ്ങൾ വാങ്ങിച്ച് വാട്ടർപ്രൂഫിങ് ചെയ്യാവുന്നതാണ്.