എങ്ങനെയാണ് പൈലറ്റ് വഴി മനസ്സിലാക്കുന്നത് | വീഡിയോ കാണാം

Spread the love

നമുക്ക് എല്ലാവർക്കും അറിയാൻ ആഗ്രഹമുള്ള ഒരു കാര്യമായിരിക്കും ഒരു പൈലററ്റ് എങ്ങനെയാണ് ആകാശത്തിലെ വഴികൾ മനസ്സിലാക്കുന്നത് എന്ന്!!

സാധാരണയായി നമ്മൾ എല്ലാവരും കാർ അതുപോലെയുള്ള വാഹനങ്ങളിലും മറ്റും യാത്ര തുടങ്ങുമ്പോൾ ചില സമയത്ത് നമ്മൾക്ക് കൃത്യമായ വഴി അറിയാമായിരിക്കും. എന്നാൽ മറ്റു ചിലപ്പോൾ നമ്മൾ വല്ല ബോർഡുകളെയും അല്ലെങ്കിൽ സിഗ്നലുകളെയോ ആശ്രയിച്ചായിരിക്കും വഴികൾ മനസ്സിലാക്കുന്നത്.

കൃത്യമായി പറഞ്ഞാൽ ഒരു റോഡ് വേയിലൂടെ ആണ് നമ്മൾ യാത്ര ചെയ്യുന്നത്. അതുപോലെ എയ്റോപ്ലെയിൻ പോകുന്ന വഴിയാണ് നമ്മൾ എയർവേസ് എന്നു പറയുന്നത്.
ഇങ്ങനെ ഉള്ള ഒരു പാത്തിൽ ഓരോ സ്ഥലത്തും ഓരോ എയർവേസ് ഉണ്ടായിരിക്കും.

Also Read  വോട്ടർ ലിസ്റ്റിൽ പേരുണ്ടോ ? വോട്ടർ പട്ടികയിൽ ഓൺലൈൻ ആയി എങ്ങനെ പേര് ചേർക്കാം

ഇത്തരത്തിലുള്ള ഓരോ എയർവെയ്സിന് യും തമ്മിൽ കണക്ട് ചെയ്താണ് പൈലറ്റ് മുൻപോട്ട് പോകുന്നത്. എയർ വേസുകളെല്ലാം മുൻപുതന്നെ ഡിസൈൻ ചെയ്ത് വച്ചിട്ടുണ്ട്. ഇത് ജിപിഎസ്, ജിയോഗ്രഫിക്കൽ കോഡിനേറ്റർ എന്നിവ ഉപയോഗിച്ചാണ് ചെയ്തിട്ടുള്ളത്.

ഫ്ലൈറ്റ് ഇൻറർനാഷണൽ ആണ് എന്നുണ്ടെങ്കിൽ ഇൻറർനാഷണൽ waypoint ഉപയോഗിച്ചാണ് വർക്ക് ചെയ്യുന്നത്. ഇത് ഡൊമസ്റ്റിക് ലും ഇൻറർനാഷണ ലും വ്യത്യസ്തമായിരിക്കും. അപ്പോൾ പൈലറ്റ് യാത്ര തുടങ്ങുന്നതിനു മുൻപ് തന്നെ ഫ്ലൈറ്റ് പ്ലാൻ എന്ന ഒരു ഡോക്യുമെന്റ് അവർക്ക് ലഭിക്കുന്നതാണ്.

ഇതിൽ കൃത്യമായ പ്ലാൻ പറഞ്ഞുവെച്ചിട്ടുണ്ടായിരിക്കും. ഇനി ഇത്തരത്തിൽ കിട്ടുന്ന പ്ലാൻ പൈലറ്റ് കോക്പിറ്റിൽ കയറിയ ശേഷം അവിടെയുള്ള സിസ്റ്റത്തിൽ റെക്കോർഡ് ചെയ്തു വയ്ക്കും.ഇങ്ങിനെ ചെയ്തു വെക്കുമ്പോൾ അത് സിസ്റ്റത്തിൽ അപ്ഡേറ്റ് ആവും.

Also Read  റേഷൻകാർഡ് ഇനി മൊബൈലിൽ ഉപയോഗിക്കാം

ഇത്തരത്തിൽ ചെയ്യുമ്പോൾ ഫ്ലൈറ്റ് ടേക്ക് ഓഫ് ചെയ്യുമ്പോൾ തന്നെ അത് ഓട്ടോ പൈലറ്റ് ലേക്ക് ഓട്ടോമാറ്റിക്കായി ലഭിക്കുകയും അവർ മോഡ് മാറ്റുമ്പോൾ ഓട്ടോമാറ്റിക്കായി ഈ പാത്ത് എടുക്കുകയും ചെയ്യുന്നു. ഇതു കൂടാതെ ഇവർ ഓരോ ATC ആയിട്ടും കണക്ട് ചെയ്യുന്നുണ്ട്.

ഇങ്ങിനെ കണക്ട് ചെയ്യുന്നതിന്എൻ റൂട്ട് മാപ്പ് എന്ന് പറയുന്നു. ഇതിൽ ഏതു വേ പോയിൻറ് ഏത് എടിസി ആയിട്ടാണ് കണക്ട് ചെയ്യേണ്ടത് എന്ന് കൃത്യമായി പറഞ്ഞിട്ടുണ്ടായിരിക്കും. അതായത് ഒരു ഫ്ലൈറ്റ് ടേക്ക് ഓഫ് ചെയ്യുന്നതിനു മുൻപ് തന്നെ അവർക്ക് എല്ലാ പ്ലാനുകളും ലഭിച്ചിരിക്കും.

Also Read  സോളാറിൽ AC എങ്ങനെ പ്രവർത്തിപ്പിക്കാം

ഇതെല്ലാം പ്രീ പ്ലാൻഡ് ആയി ഡിസൈൻ ചെയ്തു വച്ചതാ യിരിക്കും. അതുപോലെ ഇൻറർനാഷണൽ ഫ്ളൈറ്റുകളിൽ എല്ലാം ഓരോ രാജ്യത്തിന്റെ അതിർവരമ്പുകൾ നോക്കി അതിനനുസരിച്ചാണ് ഏത് ATC ആയിട്ട് കണക്ട് ചെയ്യണം എന്ന് തീരുമാനിക്കുന്നത്.

അതിനനുസരിച്ച് അവർ ഫ്രീക്വൻസി മാറ്റി ആണ് പോകുന്നത്. ഇത്രയുമാണ് ഒരു പൈലറ്റ് പോകുന്ന വഴി എളുപ്പത്തിൽ മനസിലാക്കാൻ ഉപയോഗിക്കുന്നത്.


Spread the love

Leave a Comment