ഈ മണ്ടത്തരം ഫോണിൽ ചെയ്യുന്നത് കൊണ്ടാണ് ഫോണിൽ സ്റ്റോറേജ് ഫുൾ ആവുന്നത്

Spread the love

ഇന്ന് സ്മാർട്ട്ഫോൺ ഉപയോഗിക്കാത്തവരായി ആരും തന്നെ ഇല്ല. സ്മാർട്ട് ഫോൺ ഉപയോഗിക്കാൻ അറിയുമെങ്കിലും അതിൽ പല കാര്യങ്ങളും എങ്ങിനെ ചെയ്യണമെന്ന് നമ്മളിൽ പലർക്കും അറിയില്ല, അതിന് ഒരു ബെസ്റ്റ് എക്സാമ്പിൾ ആണ് ഫോണിൽ സ്റ്റോറേജ് ഫുൾ ആയി കഴിഞ്ഞാൽ എന്ത് ചെയ്യണം എന്നത്. അല്ലായെങ്കിൽ എന്തുകൊണ്ടായിരിക്കും ഫോണിൽ ഇത്രമാത്രം സ്റ്റോറേജ് സ്പേസ് ഇല്ലാത്ത അവസ്ഥ വരുന്നത് എന്നീ കാര്യങ്ങളെല്ലാം. ആവശ്യമില്ലാത്ത ആപ്പുകൾ വഴി ഡാറ്റ സ്റ്റോർ ചെയ്യുന്നതിലൂടെ ഒരു അത്യാവശ്യഘട്ടത്തിൽ ആവശ്യമുള്ള ഫയലുകൾ സേവ് ചെയ്യാൻ പറ്റാത്ത ഒരു അവസ്ഥ പലപ്പോഴും വരാറുണ്ട്. ഇത്തരമൊരു അവസ്ഥയിൽ ഫോൺ ഉപയോഗിക്കുന്നവർ സ്റ്റോറേജ് സ്പേസ് ലഭിക്കുന്നതിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.

Also Read  ആധാർ കാർഡിലെയും പാൻ കാർഡിലെയും അക്ഷര തെറ്റുകൾ തിരുത്താൻ ഇനി വളരെ എളുപ്പം

ഫോണിൽ സ്റ്റോറേജ് സ്പേസ് ഇല്ലാതെ വരുമ്പോൾ എല്ലാവരും പ്രധാനമായി ചെയ്യുന്ന ഒരു കാര്യം ആവശ്യമില്ലാത്ത ആപ്പുകൾ ലോങ്ങ്‌ പ്രെസ്സ് ചെയ്ത് അൺ ഇൻസ്റ്റാൾ ചെയ്യുക എന്നതാണ്. ഹോം സ്ക്രീനിൽ ആപ്പ് എടുത്ത് ലോങ്ങ്‌ പ്രെസ്സ് ചെയ്തു അൺഇൻസ്റ്റാൾ ചെയ്യുമ്പോൾ നിങ്ങളുടെ ഫോണിന്റെ സ്റ്റോറേജിൽ ഈ ആപ്പിന്റെ ഡാറ്റ മുഴുവൻ സ്റ്റോർ ആവുകയും, എന്നാൽ ഈ ഡാറ്റ ഡിലീറ്റ് ആയി പോകാത്ത അവസ്ഥ വരികയും ചെയ്യുന്നു. മുഴുവനായും ഡിലീറ്റ് ആകണമെങ്കിൽ നിങ്ങൾ ചെയ്യേണ്ടത് ഫോണിൽ സെറ്റിംഗ്സ് തിരഞ്ഞെടുത്ത് App manager, അല്ലെങ്കിൽ App info എന്ന് കാണുന്ന ഭാഗം ക്ലിക്ക് ചെയ്യുമ്പോൾ നിങ്ങളുടെ ഫോണിലെ ആപ്പുകൾ കാണാവുന്നതാണ്. ഇതിൽ ആവശ്യമില്ലാത്ത ആപ്പ് അൺ ഇൻസ്റ്റാൾ ചെയ്യുന്നതിനു മുൻപായി അതിന് താഴെ കാണുന്ന clear data നൽകിയാൽ ആവശ്യമില്ലാത്ത ഡാറ്റ മുഴുവനായും കളയുന്നതാണ്. അതുപോലെ Clear catch തിരഞ്ഞെടുത്താൽ നിങ്ങളുടെ ഫോൺ സ്റ്റോറേജിൽ ഈ ആപ്പ് മായി ബന്ധപ്പെട്ട എല്ലാ ഡാറ്റകളും ഡിലീറ്റ് ആകുന്നതാണ്. അതിനുശേഷം app അൺ ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്.

Also Read  വീട്ടിലേക്ക് ആവശ്യമായ എല്ലാത്തരം മോട്ടോർ വാൻ വിലക്കുറവിൽ ലഭിക്കുന്ന സ്ഥലം

അടുത്തതായി ഫോണിന്റെ സ്റ്റോറേജ് വർദ്ധിപ്പിക്കുന്നതിനായി നമ്മുടെ ഫോണിൽ തേർഡ് പാർട്ടി അപ്ലിക്കേഷൻസ് ഇൻസ്റ്റാൾ ചെയ്യാറുണ്ട്.ഇത് ഉപയോഗിച്ച് ഡാറ്റ ക്ലീൻ ചെയ്യുന്നതിനോ,ബൂസ്റ്റ്‌ ചെയ്യുന്നതിനോ ശ്രമിക്കാറുണ്ട്. എന്നാൽ നിങ്ങൾ മനസ്സിലാക്കേണ്ടത് ഇത്തരം ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നതുകൊണ്ട് ഒരിക്കലും ഫോണിന്റെ ഡാറ്റ കൂടുതലായി ലഭിക്കാൻ പോകുന്നില്ല എന്നതാണ്. മാത്രമല്ല ഇത് ഫോണിന്റെ ബാക്ഗ്രൗണ്ടിൽ വർക്ക് ചെയ്യുക മാത്രമാണ് ചെയ്യുന്നത്. മാത്രമല്ല നിങ്ങൾ ഉപയോഗിക്കുന്ന എല്ലാ അപ്പിന്റെയും ഡാറ്റ സെറ്റിംഗ്സിൽ പോയി ക്രിയർ ചെയ്യുന്നതിലൂടെ മാത്രമാണ് സ്പേസ് ലഭിക്കുകയുള്ളൂ എന്ന കാര്യം മറക്കാതിരിക്കുക.

Also Read  ഫോണിൽ നെറ്റ് ഇല്ലങ്കിലും ഏത് അകൗണ്ടിലേക്കും പണം അയക്കാം

എന്നാൽ സ്റ്റോറേജ് സെറ്റിംഗ്സ് പലർക്കും എടുക്കാൻ അറിയുന്നുണ്ടാവില്ല ഇത്തരക്കാർക്ക് ഫോണിന്റെ ഏറ്റവും മുകളിലുള്ള സെർച്ച് ഓപ്ഷൻ ഉപയോഗിച്ച്
സ്റ്റോറേജ് സെറ്റിംഗ്സിലെ catched data തിരഞ്ഞെടുത്ത് ക്ലിയർ ചെയ്യുകയാണെങ്കിൽ ആപ്പുമായി ബന്ധപ്പെട്ട എല്ലാ ഡാറ്റയും ഡിലീറ്റ് ആകുന്നതാണ്. ഇത് വഴി ഫോണിന്റെ സ്റ്റോറേജ് വർദ്ധിപ്പിക്കാവുന്നതാണ്. ഇതുപോലെ ഇടയ്ക്കിടയ്ക്ക് catched ഫയലുകൾ ക്ലിയർ ചെയ്യാനായി പ്രത്യേകം ശ്രദ്ധിക്കുക.

ഇതിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം കൃത്യമായി ശ്രദ്ധിക്കുകയാണെങ്കിൽ നിങ്ങൾക്കും നിങ്ങളുടെ ഫോണിൽ ആവശ്യമായ സ്റ്റോറേജ് സ്പേസ് ലഭിക്കുന്നതാണ്. കൂടുതൽ അറിയാൻ വീഡിയോ കാണാവുന്നതാണ്.


Spread the love

Leave a Comment