നിരവധി ഔഷധ കൂട്ട് കളുടെ കലവറയാണ് നമ്മുടെയെല്ലാം വീടുകൾ.എന്നാൽ പലപ്പോഴും വീടിനു പരിസരത്തായി കാണുന്ന മിക്ക ചെടികളെ പറ്റിയും കൃത്യമായ അറിവ് ഇല്ലാത്തതു കൊണ്ട് ഇവയെല്ലാം വെട്ടി നശിപ്പിച്ചു കളയുകയാണ് പതിവ്. ഇത്തരത്തിൽ പലപ്പോഴും നമ്മൾ വെട്ടി കളയുന്ന ഒരു ചെടിയാണ് കുപ്പമേനി. എന്തെല്ലാമാണ് ഈ ചെടിയുടെ പ്രത്യേകതകൾ എന്നും ഇവ ഉപയോഗിച്ച് നമുക്ക് ലഭിക്കുന്ന ഉപകാരങ്ങൾ എന്തെല്ലാമാണെന്ന് കൃത്യമായി മനസിലാക്കാം.[expander_maker id=”2″ ]Read more hidden text
കുപ്പമേനി എന്ന ചെടി കൊണ്ട് നിർമ്മിക്കുന്ന പൗഡറിന് ആമസോൺ പോലുള്ള വെബ്സൈറ്റിൽ ഒരു കിലോവിന് ആയിരം രൂപയ്ക്ക് മുകളിലാണ് വില. ഇതിൽനിന്നുതന്നെ മാർക്കറ്റിൽ കുപ്പമേനി ക്കുള്ള ഡിമാൻഡ് മനസ്സിലാക്കാവുന്നതാണ്. അക്കലിപ്പാ ഇൻഡിക്ക എന്നാണ് ഇതിന്റെ ശാസ്ത്രീയനാമം.ഇവ ഉപയോഗിച്ച് നിരവധി മരുന്നുകളാണ് മാർക്കറ്റിൽ ഉള്ളത്. പൂച്ചമയക്കി, കുപ്പ മണി എന്നെല്ലാം ഇതിന്റെ മറ്റ് പേരുകളാണ്.ഭക്ഷണമായി ഉപയോഗിക്കുന്നില്ല എങ്കിലും മരുന്നുകളിൽ ഇവയുടെ ഉപയോഗം വളരെയധികം ഫലപ്രദമാണ്.
തമിഴ്നാട്ടിൽ പ്രധാനമായും ഉപയോഗിക്കുന്ന ഈ സസ്യത്തിന് ശരീരത്തെ പുനർജ്ജീവിപ്പിക്കാൻ ഉള്ള കഴിവ ഉണ്ടെന്ന് പറയപ്പെടുന്നു. സിദ്ധവൈദ്യത്തിൽ വളരെയധികം പ്രാധാന്യമുള്ള ഒരു സസ്യമായി കുപ്പമേനി കണക്കാക്കപ്പെടുന്നു. മസ്തിഷ്ക സംബന്ധമായ അൾഷിമേഴ്സ് പോലുള്ള അസുഖങ്ങൾക്ക് വളരെയധികം ഫലപ്രദമായി തന്നെ ഉപയോഗിക്കുന്ന ഒരു സസ്യമാണ് കുപ്പമേനി. കുടൽ, ഗർഭാശയസംബന്ധമായ രക്തസ്രാവം, മൂക്കിലെ രക്തസ്രാവം ഇങ്ങനെ ആന്തരിക രക്തസ്രാവം അസുഖങ്ങൾക്ക് കുപ്പമേനി മരുന്നായി ഉപയോഗപ്പെടുത്താവുന്നതാണ്.കൂടാതെ ആർത്രൈറ്റിസ് പോലുള്ള അസുഖങ്ങൾക്കും കുപ്പമേനി ഉപയോഗിക്കുന്നു, ഞരമ്പു മായി ബന്ധപ്പെട്ട അസുഖങ്ങൾക്കും ഉപയോഗിക്കുന്നുണ്ട്. ഹൃദയസംബന്ധമായ അസുഖങ്ങൾ, ശരിയായ രക്തചംക്രമണം, രക്തത്തിലെ വിഷങ്ങൾ ഇല്ലാതാക്കൽ എന്നിവയ്ക്കായി ഉപയോഗിക്കുന്നതുകൊണ്ട് പുനരുജ്ജീവനി ആയി ഇത് പ്രയോജനപ്പെടുത്തുന്നു.
ആസ്ത്മ, ബ്രോങ്കൈറ്റിസ്,TB എന്നിങ്ങിനെ ശ്വാസകോശസംബന്ധമായ അസുഖങ്ങളെ ലഘൂകരിക്കുന്നതിനും കുപ്പമേനി ക്ക് പ്രാധാന്യമുണ്ട്. ചർമരോഗങ്ങൾ ആയ എക്സിമ, ത്വക്ക് രോഗങ്ങൾ, മുറിവ്, പൊള്ളൽ എന്നിവയ്ക്ക് ഒരു നല്ല പ്രതിവിധിയാണ് കുപ്പമേനി. മുടിയ്ക്ക് തിളക്കം നൽകുന്നതിനും മുടിയുടെ വളർച്ച ത്വരിതപ്പെടുത്തുന്നതിനും വായ്പുണ്ണ് പോലുള്ള അസുഖങ്ങൾ ഇല്ലാതാക്കാനും കുപ്പമേനിക്ക് സാധിക്കും.
കുപ്പമേനി പൊടിച്ചെടുത്ത് ആണ് പ്രധാനമായും ഉപയോഗിക്കുന്നത്. ഓൺലൈൻ വെബ്സൈറ്റുകളിൽ വളരെ സുലഭമായി ലഭിക്കുന്ന ഒന്നാണ് കുപ്പമേനി. 5ഗ്രാം പൊടി 100 ml വെള്ളത്തിൽ കലർത്തി കുറച്ചുനേരം തിളപ്പിച്ച അരിച്ചെടുത്ത് ഭക്ഷണത്തിനു മുൻപായി കഴിക്കാവുന്നതാണ്. ഇതേ രീതിയിൽ രണ്ട് നേരം കഴിക്കാവുന്നതാണ്.പൊള്ളൽ, വെട്ടാള വിഷം, വൃണങ്ങൾ ഭേദമാക്കൽ എന്നിവയ്ക്കെല്ലാം ഇതിന്റെ ഇല ഉപയോഗിക്കുന്നു.
കർഷകർക്ക് ഇത് വളരെയധികം ഉപയോഗപ്പെടുത്താവുന്ന ഒരു സസ്യമാണ്. വിളകളുടെ ഫംഗസ് ബാധ ഒഴിവാക്കുന്നതിന് കുപ്പമേനി വളരെയധികം സഹായകരമാണ്. ഇലയുടെ നീര് എടുത്താണ് തളിച്ചു നൽകേണ്ടത്. വേരിന്റെ കഷായം എടുത്ത് ആയുർവേദ ഡോക്ടറുടെ നിർദ്ദേശപ്രകാരം കഴിച്ചാൽ ആസ്മ,കുടൽ വിര, വയറുവേദന എന്നിവ ഇല്ലാതാക്കാൻ സാധിക്കുന്നതാണ്. ഉഷ്ണമേഖല ആഫ്രിക്കയിലെ സസ്യ വിഭവങ്ങൾ എടുത്തു പരിശോധിച്ചാൽ ഇവയെ പറ്റി കൂടുതൽ അറിയാൻ സാധിക്കുന്നതാണ്.
[/expander_maker]