നിങ്ങൾ ATM ഉപയോഗിച്ച് പണം പിൻവലിക്കാറുണ്ടോ?? എങ്കിൽ പുതിയതായി വന്നിരിക്കുന്ന ഈ നിയമത്തെ പറ്റി അറിയാതെ പോവരുത്. ഇന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്, പല തരത്തിലുള്ള തട്ടിപ്പുകൾ ATM വഴി നടന്നു കൊണ്ടിരിക്കുന്നത്.
ഇത്തരത്തിൽ ഉള്ള പണ തട്ടിപ്പുകൾക്ക് ഒരു പരിഹാരം എന്ന നിലക്ക് SBI ആണ് ആദ്യമായി ഒരു നിയമം കൊണ്ടുവന്നത്. അതായത് നിങ്ങൾ ATM വഴി പിൻ വലിക്കുന്ന തുക 10,000 രൂപക്ക് മുകളിൽ ആണ് എങ്കിൽ ബാങ്കുമായി ബന്ധിപ്പിച്ചിട്ടുള്ള Phone നമ്പറിലോട്ട് ഒരു OTP വരുന്നതാണ്.
നിങ്ങൾ പിൻ വലിക്കേണ്ട തുക എന്റർ ചെയ്യുമ്പോൾ തന്നെ OTP ജനറേറ്റ് ചെയ്യുകയും അത് ATM മെഷീനിൽ Correct ആയി അടിച്ച് കൊടുത്താൽ മാത്രമേ പണം പിൻ വലിക്കാൻ സാധിക്കുകയുള്ളു.
ഇപ്പോൾ പഞ്ചാബ് നാഷണൽ ബാങ്കും ഇതേ സംവിധാനം തുടങ്ങിയിരിക്കുകയാണ്. അത് കോണ്ട് 10,000 രൂപയുടെ മുകളിൽ ആണ് പിൻ വലിക്കാൻ ഉദ്ദേശിക്കുന്നത് എങ്കിൽ ബാങ്കുമായി link ചെയ്ത ഫോൺ നമ്പർ ഇട്ടിരിക്കുന്ന ഫോൺ കയ്യിൽ ഉണ്ട് എന്ന് ഉറപ്പു വരുത്തുക.
മറ്റു ബാങ്കുകൾ കൂടി ഇത്തരത്തിൽ ഉള്ള ഒരു സെക്യൂരിറ്റി സംവിധാനം തുടങ്ങുന്നു എന്നതാണ് അറിയ പെടുന്നത്. അപ്പോൾ ഉറപ്പായും ഈ വിവരം കൂടുതൽ പേരിലേക്ക് ഷെയർ ചെയ്യുക.