വ്യത്യസ്ത ജീവിതശൈലി രോഗങ്ങൾ കൊണ്ട് കഷ്ടപ്പെടുന്നവരാണ് മിക്ക മലയാളികളും.മുൻ കാലങ്ങളിൽ നിന്നും കഴിക്കുന്ന ഭക്ഷണങ്ങൾ, വ്യായാമക്കുറവ് എന്നിവയെല്ലാം ജീവിതശൈലി രോഗങ്ങളുടെ പ്രധാന കാരണങ്ങൾ ആണ്. എന്നാൽ നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളിൽ ചിലത് ഒഴിവാക്കിയാൽ ജീവിതത്തിൽ രോഗങ്ങളൊന്നും തന്നെ വരാതെ സൂക്ഷിക്കാം. ഏതെല്ലാം ഭക്ഷണങ്ങൾ ആണ് ഇത്തരത്തിൽ ഒഴിവാക്കേണ്ടത് എന്ന് മനസ്സിലാക്കാം.
നോർമലായി ഹെൽത്ത് മെയിൻറ്റൈൻ ചെയ്യുന്നതിന് കഴിക്കേണ്ട ഭക്ഷണങ്ങൾ എന്തെല്ലാമാണ്?
നമ്മൾ നിത്യജീവിതത്തിൽ പലപ്പോഴും കേൾക്കാറുള്ള ഒരു കാര്യമാണ് സ്ഥിരമായി മദ്യപിക്കുന്ന ഒരു വ്യക്തിക്ക് ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളേക്കാൾ കൂടുതൽ പ്രശ്നം ചിലപ്പോൾ വല്ലപ്പോഴും മാത്രം മദ്യപിക്കുന്ന വ്യക്തിക്കാണ് എന്നത്. ഇതിനുള്ള കാരണം ഓരോ വ്യക്തിയുടേയും ശരീരത്തിലുള്ള രസങ്ങൾ വ്യത്യസ്ത രീതിയിലാണ് പ്രവർത്തിക്കുക എന്നതാണ്. ഇതനുസരിച്ചാണ് ഏതൊരു ഭക്ഷണ സാധനവും ഒരാൾക്ക് യോജിച്ചതാണോ അല്ലയോ എന്ന് മനസ്സിലാക്കാൻ സാധിക്കുക.
നല്ല ആരോഗ്യകരമായ ജീവിതം മുന്നോട്ടു കൊണ്ടു പോകാൻ ആഗ്രഹിക്കുന്നവർക്ക് കഴിക്കാവുന്ന ഒരു പഴമാണ് പേരയ്ക്ക. ഒരു ദിവസം ഒരു പേരക്ക എങ്കിലും കഴിക്കുന്നത് വിറ്റാമിൻ സി, ഫൈബർ കണ്ടന്റ് എന്നിങ്ങനെ എല്ലാവിധ പോഷകങ്ങളും ശരീരത്തിന് കൃത്യമായി ലഭിക്കുന്നതിന് സഹായിക്കുന്നു.
മറ്റൊരു ഭക്ഷണം സാധാരണയായി നമ്മൾ മുരിങ്ങക്കായ ഭക്ഷണ ആവശ്യത്തിനായി എടുക്കുമ്പോൾ അതിന് അകത്തെ കുരു മുഴുവനായും കളഞ്ഞ് പൾപ്പ് മാത്രം ഒരു സ്പൂൺ ഉപയോഗിച്ച് എടുത്തു ചമന്തിയിൽ ചേർത്ത് അരയ്ച്ച് ഉപയോഗിക്കുന്നതാണ്. ഇവയെല്ലാം പ്രമേഹരോഗികൾക്ക് വളരെയധികം അനുയോജ്യമായ ഭക്ഷണങ്ങളാണ്.
ആരോഗ്യമുള്ള ശരീരം നിലനിർത്തുന്നതിൽ ഇലക്കറികളുടെ പ്രാധാന്യം വളരെ വലുതാണ്. പച്ചക്കറികളിൽ ചീര, മുരിങ്ങ എന്നിങ്ങനെ നാട്ടിൽ സുലഭമായി ലഭിക്കുന്ന എന്തുവേണമെങ്കിലും തിരഞ്ഞെടുക്കാം. ഈ മൂന്നു കാര്യങ്ങൾ ചെയ്യുന്നതിലൂടെ കോൺസ്റ്റിപ്പേഷൻ പോലുള്ള പ്രശ്നങ്ങൾ ഒഴിവാക്കാൻ സാധിക്കുന്നതാണ്. എന്നുമാത്രമല്ല പേരക്ക പോലുള്ളവ തിരഞ്ഞെടുക്കുന്നത് പ്രമേഹരോഗികൾക്കും പ്രശ്നം ഉണ്ടാകുകയില്ല.
കിഡ്നി സ്റ്റോൺ, യൂറിക്കാസിഡ്, വെരിക്കോസ് വെയിൻ പ്രശ്നങ്ങൾ , മുടികൊഴിച്ചിൽ എന്നിവ പ്രശ്നമായി ഉള്ളവരാണ് എങ്കിൽ പ്രധാന പ്രശ്നം പ്രോട്ടീൻ ആണ്. ഇത്തരക്കാർ കൂടുതലായി പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ആയ മുട്ട, പാൽ, പയർവർഗ്ഗങ്ങൾ എന്നിവ കഴിക്കുന്നത് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കും. അതായത് ഇറച്ചി,മുട്ട,മീൻ, പാൽ,ചെറുപയർ, വൻപയർ എന്നിവ ഒഴിവാക്കുന്നതാണ് അത്തരക്കാർക്ക് നല്ലത്. പ്രഭാത ഭക്ഷണങ്ങളിൽ ഗോതമ്പ്, റാഗി,ഓട്സ് എന്നിവ കൂടുതൽ ഉൾപ്പെടുത്തി അരി ഭക്ഷണങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്.
ഗ്ലൂക്കോസ് പ്രശ്നമാണോ എന്ന് അറിയുന്നതിന് ഫൈബ്രോയ്ഡ്, പ്രമേഹം, തെറോയ്ഡ്,ഫാറ്റിലിവർ എന്നിവയിൽ ഏതെങ്കിലും ഒന്ന് ഉണ്ട് എങ്കിൽ മറ്റ് മൂന്നെണ്ണം പുറകെ വരും എന്ന കാര്യത്തിൽ സംശയമില്ല. അതുകൊണ്ടുതന്നെ ഇവയിൽ ഏതെങ്കിലും ഒരു അസുഖം ഉണ്ടെങ്കിൽ ഗ്ലൂക്കോസ് അളവ് കുറയ്ക്കുക എന്നതാണ് പരിഹാരം.
ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം പ്രമേഹരോഗികൾ പ്രോട്ടീൻ, വൈറ്റമിൻസ് മിനറൽസ് എന്നിവയെല്ലാം കൂടുതലായി കഴിക്കണം. അതു പോലെ കൊളസ്ട്രോൾ ഉള്ള ഒരു വ്യക്തിക്ക് മുട്ട കഴിക്കാൻ പാടില്ല എന്നത് തെറ്റായ ധാരണയാണ്. ബട്ടർ, ചീസ്, നെയ്യ് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് എണ്ണകൾ ഉപയോഗിക്കുന്നതിനേക്കാൾ നല്ലതാണ്. കുട്ടികൾക്ക് ഏത്തപ്പഴം സ്ലൈസ് ചെയ്ത് നെയ് ചേർത്ത് ചൂടാക്കി കൊടുക്കുന്നത് വളരെ നല്ലതാണ്.
ചെറുപയർ ദോശ പോഷകസമൃദ്ധമായ ഒരു ഭക്ഷണമാണ്. തലേ ദിവസം വെള്ളത്തിൽ ഇട്ടു വച്ച ചെറുപയർ പിറ്റേദിവസം മാവ് രൂപത്തിലാക്കി ദോശ ഉണ്ടാക്കി കഴിക്കാവുന്നതാണ്.
മലയാളികളുടെ പാരമ്പര്യ ഭക്ഷണങ്ങൾ പലതും ശരീരത്തിന് പോഷകസമൃദ്ധമായിട്ടുള്ളതാണ്. അതിനുള്ള ഒരു ഉദാഹരണമാണ് ചക്ക പുഴുങ്ങിയത്.അതു പോലെതന്നെയാണ് കപ്പയുടെ കാര്യവും, കുറഞ്ഞ അളവിൽ കഴിച്ചാൽ ഒന്നും പ്രശ്നങ്ങൾ ഉണ്ടാക്കുന്നില്ല. എന്നാൽ അളവിൽ അധികം കഴിക്കുമ്പോഴാണ് ഇവയെല്ലാം ശരീരത്തിന് ദോഷകരമായി ബാധിക്കുന്നത്.
കപ്പ,ചേന,ചേമ്പ് എന്നിവ ഇഷ്ടപ്പെടുന്നവർക്ക് അതിനു പകരമായി തിരഞ്ഞെടുക്കാവുന്ന ഒരു നല്ല ഓപ്ഷനാണ് മധുരക്കിഴങ്ങ്. എന്നാൽ ഇവ കഴിച്ചു പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് പേടിയുള്ള വർക്ക് ബ്ലഡ് ടെസ്റ്റ് ചെയ്തു നോക്കാവുന്നതാണ്. രാത്രി സമയങ്ങളിൽ ചോറ് ഒഴിവാക്കുന്നതാണ് നല്ലത്. തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് സൂപ്പുകളിൽ ഏതെങ്കിലുമൊന്ന് അതായത് മട്ടൻ, ചിക്കൻ, മഷ്റൂം എന്നിവയിലേതെങ്കിലുമൊന്ന് തിരഞ്ഞെടുക്കാവുന്നതാണ്.
അതു പോലെ രാവിലെ ഒരു ബട്ടർ കോഫി, ഓംലെറ്റ് എന്നിവ പ്രഭാതഭക്ഷണമായി തിരഞ്ഞെടുക്കാം. ഷുഗർ ഉള്ളവർക്കും ഇത് വളരെയധികം ഫലപ്രദമായ ഒരു രീതിയാണ്. പെട്ടെന്ന് വെയിറ്റ് ലോസ് ചെയ്യുന്നതിനും ഈയൊരു രീതി പരീക്ഷിക്കാവുന്നതാണ്. എന്നാൽ ഹാർട്ടിന് പ്രശ്നം ഉള്ളവർ ഒരു കാരണവശാലും ഈ രീതികളൊന്നും ചെയ്യാൻ പാടുള്ളതല്ല.
ഇന്റർമീഡിയേറ്റ് ഫാസ്റ്റിംഗ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് രാത്രിയിലെ ഭക്ഷണം ഒഴിവാക്കാവുന്നതാണ്. അതായത് ഫാറ്റിലിവർ, യൂറിക്കാസിഡ്, ഇറെഗുലർ പിരീഡ്സ് എന്നീ അസുഖങ്ങൾ ഉള്ളവർക്ക് എല്ലാം മുകളിൽ പറഞ്ഞ രീതി പരീക്ഷിക്കാവുന്നതാണ്. അതായത് രാവിലെയും ഉച്ചയ്ക്കും നല്ലപോലെ ഭക്ഷണം കഴിക്കുകയും ഭക്ഷണം രാത്രി പൂർണമായി ഒഴിവാക്കി വെള്ളം മാത്രം കുടിക്കുകയും ആണ് ചെയ്യേണ്ടത്. ഈ രീതിയിൽ ശരീരം 16 മണിക്കൂർ പ്രവർത്തിക്കുമ്പോൾ 10 മണിക്കൂർ കൊണ്ട് ശരീരത്തിലെ ഫാറ്റ് എല്ലാം ഉപയോഗപ്പെടുത്തുകയും, ബാക്കിവരുന്ന ആറ് മണിക്കൂറിൽ ബോഡി റിപ്പയർ വർക്ക് ആരംഭിക്കുകയും ചെയ്യുന്നു.
ഓരോ വ്യക്തിയും തന്റെ ശരീരത്തിന് ആവശ്യം എന്താണ് എന്ന് കൃത്യമായി മനസ്സിലാക്കി ഭക്ഷണം തിരഞ്ഞെടുക്കുകയാണെങ്കിൽ അതാണ് ഏറ്റവും ആരോഗ്യകരമായഭക്ഷണരീതി.