ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി (2021-22)വീട് അറ്റകുറ്റപ്പണി ധനസഹായം

Spread the love

ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി : നിർധരരായ മുസ്ലിം, ക്രിസ്ത്യൻ, ബുദ്ധ,സിഖ്, പാഴസി, ജൈന വിഭാഗങ്ങളിൽപ്പെടുന്ന വിധവകൾ,വിവാഹ ബന്ധം വേർപെടുത്തിയ സ്ത്രീകൾ,ഭർത്താവ് ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾ എന്നിവർക്ക് നിലവിലെ വീട് അറ്റകുറ്റപ്പണിക്കായി സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് നൽകുന്ന ഒരു ധനസഹായമാണ് ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി(2021-22).

വീടിന്റെ അറ്റകുറ്റപ്പണികൾക്കായി 50,000 രൂപയാണ് തിരിച്ചടയ്ക്കേണ്ടതല്ലാത്ത സാമ്പത്തിക സഹായമായി ലഭിക്കുക. അപേക്ഷാഫോറം അക്ഷയ കേന്ദ്രങ്ങൾ വഴി ലഭിക്കുന്നതാണ്. പൂരിപ്പിച്ച അപേക്ഷാ ഫോം ഓരോ ജില്ലയിലെയും കളക്ടറേറ്റ് ഓഫീസിൽ പ്രവർത്തിക്കുന്ന മൈനോറിറ്റി സെല്ലിൽ ആണ് സമർപ്പിക്കേണ്ടത്.

Also Read  കോവിഡ് വാക്സീൻ സർട്ടിഫിക്കറ്റ് ഇനി വാട്സാപ്പിലൂടെ

ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയിലേക്ക് അപേക്ഷ സമർപ്പിക്കുന്നതിന് ആവശ്യമായ രേഖകൾ എന്തെല്ലാമാണ്?

  1. അപേക്ഷിക്കുന്നയാ ളുടെ റേഷൻ കാർഡ് കോപ്പി.
  2. 2021-22 സാമ്പത്തിക വർഷത്തെ അപേക്ഷിക്കുന്നയാളുടെ പേരിലുള്ള വസ്തുവിന്റെ നികുതി അടച്ച രസീതിന്റെ കോപ്പി.
  3. വിധവകളായ സ്ത്രീകൾക്ക് ഭർത്താവിന്റെ മരണ സർട്ടിഫിക്കറ്റ് കോപ്പി.
  4. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്നും ലഭിക്കുന്ന സ്ഥിര താമസം തെളിയിക്കുന്നതിനു ആവശ്യമായ സർട്ടിഫിക്കറ്റ്.
  5. വിവാഹ മോചിതരോ, ഭർത്താവ് ഉപേക്ഷിക്കപ്പെട്ട വരോ ആണെങ്കിൽ അത് തെളിയിക്കുന്നതിന് ആവശ്യമായ സർട്ടിഫിക്കറ്റിന്റെ കോപ്പി.
  6. വീടിന്റെ വിസ്തീർണ്ണം 1200 സ്ക്വയർ ഫീറ്റിൽ താഴെ ഉള്ളവർക്ക് മാത്രമാണ് അപേക്ഷ നൽകാനായി സാധിക്കുക, അതിനാൽ വീട് റിപ്പയർ ചെയ്യേണ്ടതുണ്ട് എന്ന് സാക്ഷ്യപ്പെടുത്തുന്ന വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം.
  7. അപേക്ഷിക്കുന്ന വ്യക്തിക്കോ അവരുടെ മക്കൾക്കോ മാനസികമായോ ശാരീരികമായോ വെല്ലുവിളികൾ, അതല്ല എങ്കിൽ കാൻസർ,കിഡ്നി പ്രശ്നം, ഹൃദ്രോഗം, കരൾ സംബന്ധമായ അസുഖം, തളർവാതം, മറ്റ് മാരക അസുഖങ്ങൾ എന്നിവ അനുഭവിക്കുന്നവർ ആണെങ്കിൽ അത് തെളിയിക്കുന്നതിന് ആവശ്യമായ രേഖകളുടെ കോപ്പി.
  8. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ഭവനനിർമ്മാണത്തിന് യാതൊരുവിധ ആനുകൂല്യവും ലഭിച്ചിട്ടില്ല എന്ന് തെളിയിക്കുന്നതിന് ആവശ്യമായ വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റ്.
  9. അപേക്ഷിക്കുന്ന വ്യക്തിയുടെ പേരും റേഷൻ കാർഡിൽ നൽകിയിട്ടുള്ള പേരും തമ്മിൽ വ്യത്യാസം ഉണ്ടെങ്കിൽ അത് രണ്ടും ഒന്നാണ് എന്ന് തെളിയിക്കുന്നതിന് ആവശ്യമായ സർട്ടിഫിക്കറ്റ്
Also Read  ദീൻദയാൽ അന്ത്യോദയ യോജന - 2 ലക്ഷം രൂപ വരെ വായ്പ്പ സഹായം

ഇത്രയുമാണ് അപേക്ഷയോടൊപ്പം നൽകേണ്ട രേഖകൾ.

അപേക്ഷകൾ നൽകാൻ ആഗ്രഹിക്കുന്നവർക്ക് അക്ഷയകേന്ദ്രം മുഖേന സെപ്റ്റംബർ 30 ന് മുൻപായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.


Spread the love

Leave a Comment