ഇന്നത്തെ പ്രധാന 5 അറിയിപ്പുകൾ റേഷൻ കാർഡിന് 1000 രൂപ സഹായം

Spread the love

രാജ്യം വലിയ ഒരു പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. കോവിഡ് വ്യാപനം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ കേരളത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ കർശന നിയന്ത്രണങ്ങളാണ് ഇപ്പോൾ സംസ്ഥാനത്ത് നിലനിൽക്കുന്നത്. ഇവയ്ക്കുപുറമേ നാല് ജില്ലകളിൽ ട്രിപ്പ്പിൾ ലോക്ക് ഡൗൺ കൂടി പ്രഖ്യാപിച്ചിരിക്കുകയാണ് സർക്കാർ. ഇതോടൊപ്പംതന്നെ ന്യൂനമർദ്ദ ത്തിന്റെ ഭാഗമായി സംസ്ഥാനത്തെമ്പാടും മഴയും ചുഴലിക്കാറ്റും പോലുള്ള സംഭവങ്ങളും നടക്കുന്നുണ്ട്. ഇതിന്റെ എല്ലാം ഭാഗമായി മുഖ്യമന്ത്രി ഇന്നലെ ജനങ്ങൾക്കുവേണ്ടി ചില സഹായങ്ങൾ പ്രഖ്യാപിച്ചിരുന്നു. എന്തെല്ലാമാണ് പുതിയതായി പ്രഖ്യാപിച്ചിട്ടുള്ള സഹായങ്ങൾ എന്ന് പരിശോധിക്കാം.

സംസ്ഥാനത്ത് കഴിഞ്ഞവർഷം കോവിഡ് കാരണം ലോക് ഡൗൺ പ്രഖ്യാപിച്ചിരുന്നത് നമുക്കെല്ലാം അറിയാവുന്നതാണ്. അതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ ഭക്ഷ്യക്കിറ്റ് വിതരണം നടത്തിയിരുന്നു. കോവിഡ് വ്യാപനം അതിന്റെ ഉച്ചസ്ഥായിയിൽ നിൽക്കുന്ന ഈ അവസ്ഥയിൽ ഭക്ഷ്യക്കിറ്റ് വിതരണം ജൂൺ മാസം തുടരാനാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളത് . മെയ് മാസത്തിൽ ലഭിച്ചുകൊണ്ടിരുന്ന പത്തിന ഭക്ഷണ കിറ്റ് തന്നെയാണ് ജൂൺ മാസവും ലഭിക്കുക. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ തന്നെ ഉണ്ടായിരിക്കുന്നതാണ്.

Also Read  മുഖ്യമന്ത്രിയുടെ അറീയിപ്പ് എത്തി ഇളവുകൾ ഇങ്ങനെ

വർദ്ധിപ്പിച്ച സാമൂഹ്യ സുരക്ഷാ പെൻഷൻ 1600 രൂപ ഉടൻതന്നെ അർഹതപ്പെട്ടവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തുന്നതിനുള്ള നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയിൽ നിന്നും ലഭിച്ചിട്ടുണ്ട്. എന്നാൽ പെൻഷൻ തുക വർദ്ധനവിനെ പറ്റി നിലവിൽ തീരുമാനങ്ങൾ ഒന്നും അറിയിച്ചിട്ടില്ല.മെയ്‌ 20ന് സത്യപ്രതിജ്ഞാ ചടങ്ങിനു ശേഷം ഈയൊരു കാര്യത്തിൽ തീരുമാനം ഉണ്ടാകും എന്നാണ് പ്രതീക്ഷ.

കഴിഞ്ഞ വർഷത്തെ ലോക് ഡൗൺ സമയത്ത് ബിപിഎൽ കാർഡുടമകൾക്ക് ഒറ്റത്തവണ സാമ്പത്തിക സഹായം എന്ന രീതിയിൽ 1000രൂപ ലഭിച്ചിരുന്നു. മുൻഗണനാ ലിസ്റ്റിൽ ഉൾപ്പെട്ടിരുന്ന ബിപിഎൽ, എ വൈ കുടുംബാംഗങ്ങൾക്ക് ആണ് ഈ ഒരു ആനുകൂല്യം ലഭിച്ചിരുന്നത്. എന്നാൽ കോവിഡിന്റെ രണ്ടാംഘട്ട ലോക്ക് ഡൗണിലും ഈ ഒരു സാമ്പത്തിക സഹായ ആനുകൂല്യം സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട് . ക്ഷേമനിധിബോർഡ് മായി ബന്ധപ്പെട്ട അംഗങ്ങൾക്കും തുക കൃത്യമായി ലഭിക്കുന്നതായിരിക്കും. സഹകരണസംഘങ്ങൾ വഴിയായിരിക്കും ഈ തുക എത്തിച്ചേരുക. എന്നാൽ കഴിഞ്ഞതവണ തുക ലഭിക്കുന്നതിന് സമർപ്പിച്ച രേഖകൾ, സാക്ഷിപത്രം എന്നിവ ആനുകൂല്യം ലഭിക്കുന്നതിനായി നൽകേണ്ടിവരും. ക്ഷേമനിധി ഫണ്ട് ഉപയോഗിച്ച് തുക വിതരണം നടത്തുന്നതായിരിക്കും.

Also Read  റോഡ് സൈഡ് കൃഷി സ്ഥലം വില്പനക്ക് സെന്റിന് വെറും 10,000 രൂപ

കുടുംബശ്രീ സഹകരണ സംഘങ്ങൾ എന്നിവ വഴി ബാങ്ക് വായ്പ എടുത്തവർക്ക് കുറഞ്ഞത് ആറു മാസത്തേക്കെങ്കിലും മൊറട്ടോറിയം ലഭിക്കുന്ന രീതിയിൽ ആക്കണമെന്ന കത്ത് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് അയച്ചതായി അറിയുന്നു . കൂടാതെ സാമൂഹ്യനീതിവകുപ്പ്, അംഗനവാടി, വനിതാ ശിശു വികസന വകുപ്പ് ജീവനക്കാർക്കും താൽക്കാലിക ജീവനക്കാർക്കും ലോക്ക് ഡൗൺ സമയത്തെ ശമ്പളം ലഭിക്കുന്ന രീതിയിലുള്ള തീരുമാനമാണ് സർക്കാർ എടുത്തിട്ടുള്ളത്.

നികുതി സംബന്ധിച്ച കാര്യങ്ങളിലും തീരുമാനങ്ങൾ വന്നിട്ടുണ്ട്. അതായത് ടൂറിസം,വസ്തു എന്നിവ സംബന്ധിച്ച നികുതികൾ നീട്ടുന്നതിനും, ലൈസൻസ് റിന്യൂവൽ സമയം നീട്ടുന്നതിനും തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. രാജ്യം വളരെയധികം വിഷമകരമായ ഒരു ഘട്ടത്തിലൂടെ കടന്നു പോകുന്ന ഈ ഒരു സാഹചര്യത്തിൽ സംസ്ഥാന സർക്കാരിൽ നിന്നും ലഭിക്കുന്ന ഈയൊരു ആനുകൂല്യങ്ങൾ തീർച്ചയായും ഓരോ സാധാരണക്കാരനും സഹായകരമാണ്.


Spread the love

Leave a Comment

You cannot copy content of this page