ഇന്ത്യയിൽ ഒരു മോമോസ് ബിസിനസ്സ് എങ്ങനെ ആരംഭിക്കാം

Spread the love

സ്വന്തമായി സംരംഭം തുടങ്ങാൻ താല്പര്യം ഉള്ളവരാണ് നമ്മളിൽ പലരും. പ്രത്യേകിച്ച് കൊറോണയുടെ പശ്ചതലത്തിൽ ജോലി നഷ്ടപ്പെട്ടും മറ്റും നാടുകളിൽ തിരിച്ചെത്തിയ നിരവധി പേരാണ് ഉള്ളത്. അതുകൊണ്ടുതന്നെ സ്വന്തമായി ഒരു ചെറിയ ബിസിനസ് ആരംഭിക്കുക എന്നതാണ് പലരും ചിന്തിക്കുന്നത്. എന്നാൽ ഒരു ബിസിനസ് ആരംഭിച്ചാൽ എത്രമാത്രം ലാഭം ലഭിക്കുമെന്നതും വലിയ മുതൽമുടക്കും പലരെയും ഇത്തരം ബിസിനസ് ആശയങ്ങളിൽ നിന്ന് പിന്തിരിപ്പിക്കുന്നു. വളരെയധികം മാർക്കറ്റ് ഡിമാൻഡ് ഉള്ള ഫുഡ്‌ ബിസിനസ് ഐഡിയ ആണ് ഇവിടെ പറയുന്നത്. എന്തെല്ലാം ആണ് ഇത്തരം ഒരു ബിസിനസ് ആരംഭിക്കുന്നതിന് ആവശ്യമായ കാര്യങ്ങൾ എന്നും. അതിനായി എത്ര രൂപ മുതൽ മുടക്കേണ്ടി വരുമെന്നും പരിശോധിക്കാം.

സ്നാക്സ് ആയി നോർത്ത് ഇന്ത്യൻ സംസ്ഥാനങ്ങളിലും ബാംഗ്ലൂരിലുമെല്ലാം വളരെയധികം ഡിമാൻഡ് ഉള്ള ഒരു ഭക്ഷ്യവസ്തുവാണ് മോമോസ്. ഇത്തരം ഒരു ബിസിനസ് നമ്മുടെ നാട്ടിലും വിജയിക്കും എന്നതിന്റെ പ്രധാന ഒരു കാരണം അതിന്റെ സ്വാദ് തന്നെയാണ്. മലയാളികൾ വ്യത്യസ്ത സ്വാദുകൾ കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. അതുകൊണ്ടുതന്നെ തീർച്ചയായും മലയാളികൾക്കിടയിൽ വളരെയധികം മാർക്കറ്റ് പിടിച്ചെടുക്കാൻ സാധിക്കുന്ന ഒരു ഭക്ഷ്യവിഭവമാണ് മോമോസ്. ഫ്രൈ ചെയ്തതും ആവിയിൽ പുഴുങ്ങി എടുക്കുന്നതുമായി വ്യത്യസ്ത രീതിയിൽ മോമോസ് ഇന്ന് ലഭ്യമാണ് എങ്കിലും ആവി കയറ്റി എടുക്കുന്ന മോമോസിന് കൂടുതൽ ഗുണങ്ങളുണ്ട്. സാധാരണയായി മൈദ മാവിൽ ആണ് ഇവ നിർമ്മിച്ചെടുക്കുന്നത്. അതിനുശേഷം ഫില്ലിങ് ആയി ഒന്നുകിൽ വെജിറ്റബിൾസ് അതല്ല എങ്കിൽ ഇറച്ചി എന്നിവയാണ്‌ ഉപയോഗിക്കുന്നത്. ഇതോടൊപ്പം തന്നെ വളരെയധികം സ്വാദേറിയ ഒരു ചട്നി കൂടി നൽകുന്നുണ്ട്. ഒരു പ്ലേറ്റ് മോമോസ് പുറത്തു നിന്ന് വാങ്ങുമ്പോൾ ഏകദേശം 80 രൂപയാണ് വിലയായ ഈടാക്കുന്നത്.

Also Read  കുറഞ്ഞ മുതൽ മുടക്കിൽ ഒരു തുണിക്കട നിങ്ങൾക്കും തുടങ്ങാം !

എന്നാൽ വലിയ ഫൈവ് സ്റ്റാർ ഹോട്ടലുകൾ പോലുള്ള സ്ഥലങ്ങളിൽ ഡൈനിങ് ഏരിയയിൽ ഇവ പ്ലേറ്റിന് 250 രൂപ മുതൽ 500 രൂപ വരെയാണ് ഈടാക്കുന്നത്. ഒരിക്കൽ സ്വാദ് ഇഷ്ടപ്പെട്ടവർക്ക് വീണ്ടും കഴിക്കാനുള്ള തോന്നലുണ്ടാക്കുന്ന ഒരു വിഭവമാണ് മോമോസ് എന്ന കാര്യത്തിൽ സംശയമില്ല.

മോമോസ് നിർമ്മിച്ചു നൽകുന്ന ഒരു സ്റ്റാൾ ആരംഭിച്ചാൽ ഓൺലൈൻ ഫുഡ് ആപ്പുകളിൽ ഇവ ഒരു പ്ലേറ്റിന് 160 രൂപ മുതൽ 200 രൂപ വരെ ഈടാക്കുന്നത്. ഒരു പ്ലേറ്റിൽ പത്തെണ്ണം എന്ന കണക്കിലാണ് സാധാരണയായി ഇവ നൽകുന്നത്. പാക്കേജിങ് ഉൾപ്പെടെയാണ് ഈ വില ഈടാക്കുന്നത്. എന്നാൽ ഇവയുടെ നിർമ്മാണച്ചിലവ് എന്നുപറയുന്നത് വളരെ തുച്ഛമാണ്. ഇതിന് ആവശ്യമായ പ്രധാന ഇൻഗ്രീഡിയൻസ് എന്ന് പറയുന്നത് മൈദ, വെജിറ്റബിൾസ് അതായത് കേബേജ് പോലുള്ളവ അല്ലെങ്കിൽ ചിക്കൻ, ചട്നിക്ക് ആവശ്യമായ തക്കാളി എന്നിവ മാത്രമാണ്.

Also Read  13 രൂപ തൊട്ട് ചെരുപ്പുകൾ ലഭിക്കുന്ന സ്ഥലം | വീഡിയോ കാണാം

കൂടാതെ ഇവ ഉണ്ടാക്കി എടുക്കുന്നതിനുള്ള പാത്രത്തിന് ഏകദേശം 499 രൂപ മാത്രമാണ് വില വരുന്നത്.എട്ടെണ്ണം വയ്ക്കുന്ന രണ്ട് തട്ടുകൾ ഉൾപ്പെടുന്ന പാത്രമാണ് ഈ വിലക്ക് ലഭിക്കുക. വെറും 10 മുതൽ 15 മിനിറ്റ് കൊണ്ട് വിഭവം ഉണ്ടാക്കിയെടുക്കാം. ആദ്യം ഹാഫ് ആവി കേറ്റി വിൽക്കുന്ന സ്ഥലത്ത് വീണ്ടും കൊണ്ടുപോയി ഒരു അഞ്ചു മിനിറ്റ് കൂടി ആവി കേറ്റി എടുത്താൽ സാധനം റെഡി. തുടർച്ചയായി ഉണ്ടാക്കി വിൽക്കാൻ താല്പര്യമുള്ളവർക്ക് ഇന്ത്യ മാർട്ട് പോലുള്ള വെബ്സൈറ്റിൽ അതിനാവശ്യമായ മെഷീനും ലഭ്യമാണ്.

മൈദ ചെറിയ ഉരുളകൾ ആക്കി വട്ടത്തിൽ പരത്തി അതിനകത്ത് ഫിലിംഗ്സ് ചെയ്താണ് ഇവ ഉണ്ടാക്കിയെടുക്കുന്നത്. യൂട്യൂബിൽ ഇവ ഉണ്ടാക്കേണ്ട രീതി കൃത്യമായി വിവരിച്ചു നൽകുന്നുമുണ്ട്. ഇത് നോക്കി നിങ്ങൾക്ക് വളരെയെളുപ്പം നിർമ്മിച്ചെടുക്കാവുന്ന ഒരു ഭക്ഷണമാണ് മോമോസ്.

വെജിറ്റബിൾ മോമോസ് ഒരു പ്ലേറ്റിന് 50 രൂപ നിരക്കിലും, നോൺവെജ് മോമോസ് 80 രൂപ നിരക്കിലും ഈടാക്കിയാൽ തന്നെ വലിയൊരു ലാഭം നേടാവുന്നതാണ്. പ്രധാനമായും രണ്ടു രീതിയിൽ നിങ്ങൾക്ക് വിപണനം നടത്താം. ആദ്യത്തെ രീതി ചെറിയ ഔട്ട്ലെറ്റുകൾ എന്ന രീതിയിൽ kiosk മോഡലായും, ഈ രീതിയിൽ ഏകദേശം ആയിരം മോമോസുകൾ വരെ നിങ്ങൾക്ക് ഒരു ദിവസം വിൽക്കാൻ സാധിക്കുന്നതാണ്, ഒരെണ്ണത്തിനെ ഒരു രൂപ 50 പൈസ നിരക്കിൽ ആയിരിക്കും ചിലവ് വരുന്നത്. രണ്ടാമത്തേത് ഓൺലൈൻ ഫുഡ് ആപ്പുകൾ വഴി വിൽക്കാവുന്നതാണ്.

Also Read  വെറും 155 രൂപയ്ക്ക് ബ്രാൻഡഡ് ഷർട്ടുകൾ ലഭിക്കുന്ന സ്ഥലം | വീഡിയോ കാണാം

പത്തെണ്ണം അടങ്ങിയ ഒരു പ്ലേറ്റ് ഉണ്ടാക്കുന്നതിനായി വരുന്ന ചിലവ് പരിശോധിച്ചാൽ മൈദ +ചിക്കൻ +ഗ്യാസ് =20 രൂപ എന്ന നിരക്കിലും,മൈദ +കാബ്ബേജ് +ഗ്യാസ് =10 രൂപ നിരക്കിലുമാണ് ചിലവ് വരിക. ഒരു പ്ലേറ്റ് വെജിറ്റബിൾ മോമോസ് 50 രൂപ നിരക്കിലും, നോൺവെജ് മോമോസ് 80രൂപ നിരക്കിലും വിൽക്കാവുന്നതാണ്. ഒരു ദിവസം 100 പ്ലേറ്റ് നോൺ വെജ് മോമോസ് നിങ്ങൾക്ക് വിൽക്കാൻ ആയാൽ 60 രൂപ നിരക്കിൽ തന്നെ ലഭിക്കുന്ന തുക 100*60=6000 രൂപയും, വെജിറ്റബിൾ മോമോസ്100*40= 4000 രൂപയും ആണ്. കിയോസ്ക് ഇൻവെസ്റ്റ് മെന്റ് 50,000 രൂപയായി എടുത്താൽ അതിൽ ഡെയിലി എക്സ്പെൻസ് 2500 രൂപ എന്ന് കണക്കിലെടുത്താൽ പോലും ഒരു ദിവസത്തെ ലാഭം 5000 രൂപയാണ്. വളരെ എളുപ്പത്തിൽ ആരംഭിച്ച് വലിയ രീതിയിൽ ലാഭം നേടാവുന്ന ഒരു ബിസിനസ് തന്നെയാണ് മോമോസ് നിർമ്മാണം.


Spread the love

Leave a Comment