ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ സഞ്ചരിക്കാന്‍ കഴിയുന്ന രാജ്യങ്ങള്‍

Spread the love

യാത്രകൾ പോകാൻ ഇഷ്ടമില്ലാത്തവരായി ആരും തന്നെ ഉണ്ടാവില്ല. പ്രത്യേകിച്ച് വിദേശരാജ്യങ്ങളിലേക്ക് വിസ ഇല്ലാതെ യാത്രകൾ പോകാൻ സാധിക്കും എന്നു കേട്ടാൽ അത് യാഥാർഥ്യമാക്കാൻ എല്ലാവരും ആഗ്രഹിക്കാറുണ്ട്. യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഒരു സന്തോഷ വാർത്തയാണ് ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ പുറത്തിറക്കിയിട്ടുള്ള ഹെൻലി പാസ്പോർട്ട് സൂചിക നൽകുന്നത്.

റിപ്പോർട്ടുകളനുസരിച്ച് 2022 ൽ ഇന്ത്യ പാസ്പോർട്ട് റാങ്കിംഗ് മെച്ചപ്പെടുത്തിയിട്ടുണ്ട്. ഇതനുസരിച്ച് പുതിയതായി ഒമാൻ ഉൾപ്പെടെ 60 രാജ്യങ്ങളാണ് വിസയില്ലാതെ ഇന്ത്യക്കാർക്ക് സന്ദർശിക്കാനാവുക. ഓരോവർഷം കൂടുന്തോറും വിസ ആവശ്യമില്ലാതെ തന്നെ വിദേശ രാജ്യങ്ങൾ ഇന്ത്യൻ ജനതയെ സ്വീകരിക്കുന്നു എന്നത് രാജ്യത്തിന്റെ സ്വീകാര്യതയെയാണ് സൂചിപ്പിക്കുന്നത്.ഇത്തരത്തിൽ വിസ ആവശ്യമില്ലാതെ സന്ദർശിക്കാവുന്ന ചില രാജ്യങ്ങൾ പരിചയപ്പെടാം.

1)ഗ്രനേഡ

കരീബിയൻ ദ്വീപ സമൂഹത്തിൽ ഉൾപ്പെടുന്ന ഗ്രനേഡ വിനോദസഞ്ചാരത്തിന് പലരും തിരഞ്ഞെടുക്കുന്ന രാജ്യമാണ്. പടിഞ്ഞാറൻ അർദ്ധഗോളത്തിൽ ഉൾപ്പെടുന്ന ഈ ഒരു ദ്വീപസമൂഹം വിനോദസഞ്ചാരത്തിന് വളരെയധികം പേരുകേട്ട സ്ഥലമാണ്. കൂടാതെ രാജ്യത്തിന്റെ മുഖമുദ്ര തന്നെ ടൂറിസം മേഖലയെ ആശ്രയിച്ചാണ് ഉള്ളത്.

വിമാനത്താവളം, തീരപ്രദേശം, സെന്റ് ജോർജ് എന്നിവക്ക് ചുറ്റും ആയാണ് പ്രധാനമായും വിനോദസഞ്ചാര മേഖല വ്യാപിച്ചുകിടക്കുന്നത്. ഇക്കോ ടൂറിസത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നത് കൊണ്ടു തന്നെ പരിസ്ഥിതി സൗഹാർദ്ദപരമായ ഗസ്റ്റ് ഹൗസുകൾ, ലോകത്തിലെ തന്നെ വലിയ ബീച്ചുകളിൽ ഒന്നായ ഗ്രാൻഡ് ആൻസ് ബീച്ച്, മൗണ്ട് കാർമൽ, അന്നൻ ഡേൽ, സെവൻ സിസ്റ്റേഴ്സ്, കോൺകോഡ്,ടഫ്ടൺ ഹാൾ എന്നിവ ഗ്രനേഡ യിലെ പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രങ്ങളായി അറിയപ്പെടുന്നു.

Also Read  ഇനി എല്ലാവർക്കും പുതിയ റേഷൻ കാർഡ് പഴയ കാർഡുകൾ ഇങ്ങനെ ചെയ്യണം

2) ബാർബഡോസ്

അറ്റ്ലാന്റിക് ദ്വീപ് സമൂഹത്തിൽ ഉൾപ്പെടുന്ന കരീബിയൻ ദ്വീപുകളിൽ ആണ് ഈ ഒരു വിനോദസഞ്ചാര കേന്ദ്രം സ്ഥിതിചെയ്യുന്നത്. കടൽ വിനോദങ്ങൾ, സഞ്ചാരം എന്നിവ ഇഷ്ടപ്പെടുന്നവരെ ആകർഷിക്കുന്ന ഒരു വിനോദസഞ്ചാരകേന്ദ്രമായി ആണ് ബാർബഡോസ് അറിയപ്പെടുന്നത്.

അതുകൊണ്ടുതന്നെ ബീച്ച് ലോങ്ങ് ഡ്രൈവ്, ഫോട്ടോഷൂട്ടുകൾ എന്നിവ നടത്താൻ ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും തിരഞ്ഞെടുക്കാവുന്ന ഒരു സ്ഥലമാണ് ബാർബഡോസ്. സർഫിങ്, സനോർക്കലിങ് എന്നിവയെ സപ്പോർട്ട് ചെയ്യുന്ന സമുദ്ര വിനോദങ്ങളും ഇവിടെ നിരവധിയാണ്. ലോകത്ത് മറ്റെവിടെയും ലഭിക്കാത്ത അത്രയും രുചിയുള്ള കരീബിയൻ സമുദ്ര വിഭവങ്ങൾ ഇവിടത്തെ പ്രത്യേകതയാണ്.

3) മൗറീഷ്യസ്

മിക്ക യാത്രക്കാരുടെയും സ്വപ്ന സഞ്ചാര കേന്ദ്രമാണ് മൗറീഷ്യസ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഉൾപ്പെടുന്ന ഈ ഒരു ദ്വീപിൽ താമസിക്കുന്ന ജനസംഖ്യയുടെ 70 ശതമാനം ആളുകളും ഇന്ത്യൻ വംശജരാണ് എന്നതാണ് എടുത്തു പറയേണ്ട പ്രത്യേകത. നദികൾ കൊണ്ട് സമ്പൽസമൃദ്ധമായ ഈ ഒരു ദ്വീപ് ജൈവ വൈവിധ്യം കൊണ്ടും പ്രകൃതി സൗന്ദര്യം കൊണ്ടും പേരുകേട്ടവയാണ്.ലോകത്തിലെ ഏറ്റവും ശുദ്ധമായ വായു പ്രദാനം ചെയ്യുന്ന സ്ഥലമെന്ന ഖ്യാതിയും മൗറീഷ്യസിനു സ്വന്തമാണ്. സമുദ്ര വിനോദസഞ്ചാരം ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും തിരഞ്ഞെടുക്കാവുന്ന ഒരു സ്ഥലമാണ് മൗറീഷ്യസ്.

Also Read  വീട് നിർമാണത്തിന് കറണ്ട് കണക്ഷൻ എടുക്കുന്ന രീതി രേഖകൾ എന്തെക്കെ

4) സെർബിയ

വിസ ആവശ്യമില്ലാതെ ഹോട്ടൽ ബുക്കിംഗ്, ട്രാവൽ ഇൻഷുറൻസ് രേഖകൾ എന്നിവ മാത്രം ഉപയോഗിച്ചുകൊണ്ട് യാത്ര ചെയ്യാവുന്ന ഒരു വിനോദസഞ്ചാര രാജ്യമാണ് സെർബിയ. തെക്കു കിഴക്കൻ യൂറോപ്പിൽ ആണ് ഈ ഒരു ചെറിയ രാജ്യം സ്ഥിതി ചെയ്യുന്നത്. പർവ്വതങ്ങളും,സ്പാ സെന്ററുകളും നിരവധി ഉള്ള ഈയൊരു രാജ്യത്തിലെ രാത്രി ജീവിതം വളരെയധികം മനോഹരമാണ്.

സാവ, ഡാന്യൂബ് നദികളുടെ സംഗമസ്ഥലമാണ് രാത്രിയിൽ തിരഞ്ഞെടുക്കാവുന്ന ഏറ്റവും നല്ല സ്ഥലം. പുരാതന രീതിയെ ഓർമിപ്പിക്കുന്ന കെട്ടിട സമുച്ചയങ്ങൾ, വൈന റികൾ എന്നിവ ഈ രാജ്യത്തിന്റെ പ്രത്യേകതയാണ്. ട്രെമപ്റ്റ് ഫെസ്റിവൽ പോലുള്ള പ്രശസ്തമായ സംഗീത ഉത്സവങ്ങൾക്ക് വളരെയധികം പേരുകേട്ട സ്വതന്ത്രരാജ്യമായി ആണ് സെർബിയ അറിയപ്പെടുന്നത്.

5) സെനഗൽ

അറ്റ്ലാന്റിക് സമുദ്രത്തോട് ചേർന്ന് ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ സ്ഥിതിചെയ്യുന്ന സെനഗൽ വിസ ആവശ്യമില്ലാതെ ഇന്ത്യക്കാർക്ക് യാത്ര ചെയ്യാവുന്ന ഒരു രാജ്യമാണ്. കൊളോണിയൽ കാലത്തെ വിസ്മയിപ്പിക്കുന്ന പഴയ കെട്ടിടങ്ങൾക്കും
വാസ്തു വിദ്യക്കും ഇവിടം പേരുകേട്ടതാണ്. കൂടാതെ ഗ്രാമപ്രദേശങ്ങൾ, ദേശീയോദ്യാനങ്ങൾ എന്നിവ സെനഗലിലേക്ക് കൂടുതൽ ആകർഷിക്കുന്ന ഘടകങ്ങളാണ്.

Also Read  എസ്എസ്എൽസി ബുക്കിലെ തെറ്റുകൾ എങ്ങനെ തിരുത്താം ?

6) മോണ്ട്സെറാത്ത്

പർവ്വതങ്ങളും, വനങ്ങളും നിറഞ്ഞ ഈ ഒരു ദ്വീപ് സമൂഹത്തിൽ സജീവ അഗ്നിപർവ്വതങ്ങൾ നിരവധിയാണ്. കരീബിയൻ പ്രദേശത്ത് ഉൾപ്പെടുന്ന ഈയൊരു ദ്വീപ് ബ്രിട്ടീഷ് ഓവർസീസ് ടെറിട്ടറി ആയാണ് അറിയപ്പെടുന്നത്.1990 കാലഘട്ടത്തിലുണ്ടായ തുടർച്ചയായുള്ള അഗ്നിപർവത സ്ഫോടനങ്ങൾ ദ്വീപ് പൊട്ടിച്ചിതറുന്നതിന് കാരണമായിരുന്നു എങ്കിലും രണ്ടു പതിറ്റാണ്ടുകൾക്ക് ശേഷം ദ്വീപ് പഴയ പ്രൗഢി തിരിച്ചെടുത്തു എന്നതാണ് പ്രത്യേകത. അഗ്നി പർവ്വത പ്രദേശങ്ങൾ പ്രധാന അട്ട്രാക്ഷൻ ആക്കി മാറ്റി ടൂറിസത്തിന് കൂടുതൽ പ്രാധാന്യംനൽകിയ രാജ്യം വ്യത്യസ്ത രീതിയിലുള്ള സമുദ്ര സഞ്ചാരങ്ങൾ ക്കും പേരുകേട്ടതാണ്.

വിസയില്ലാതെ യാത്ര ചെയ്യാവുന്ന രാജ്യങ്ങളുടെ പട്ടികയിൽ എൺപത്തിമൂന്നാം സ്ഥാനമാണ് ഇന്ത്യ ഇപ്പോൾ കൈവരിച്ചിട്ടുള്ളത്. ആഫ്രിക്കയിൽ ഉൾപ്പെടുന്ന സാവോ ടോം പ്രിൻസിപ്പ് ആണ് ഇന്ത്യയുമായി ഇതേ സ്ഥാനം പങ്കിടുന്ന മറ്റൊരു രാജ്യം. 2006 വർഷം മുതൽ ഇന്ത്യകാർക്ക് 35 രാജ്യങ്ങളിലേക്ക് വിസ ഇല്ലാതെ തന്നെ യാത്ര ചെയ്യാവുന്നതാണ്. ഹോങ്കോങ്, മാലിദ്വീപ്, നേപ്പാൾ എന്നിങ്ങിനെ മുകളിൽ സൂചിപ്പിച്ചിട്ടുള്ള രാജ്യങ്ങളിലൊക്കെയും വിസ ഇല്ലാതെതന്നെ ഇന്ത്യൻ സഞ്ചാരികൾക്ക് യാത്ര ചെയ്യാം.


Spread the love

Leave a Comment