ഇനി 1500 അല്ല 5000 രൂപ പെൻഷൻ ലഭിക്കും ജനുവരി മുതൽ അപേക്ഷ സമർപ്പിക്കാം

Spread the love

കേരള സംസ്ഥാന സർക്കാർ ജനങ്ങളുടെ ഉന്നമനത്തിനുവേണ്ടി വിവിധ പദ്ധതികൾ ആവിഷ്കരിച്ച് കൊണ്ടിരിക്കുകയാണ്. നിലവിൽ ക്ഷേമനിധി ബോർഡിന്റെ കീഴിൽ പലതരത്തിലുള്ള പെൻഷനുകൾ ലഭിച്ചുകൊണ്ടിരിക്കുന്നു ണ്ട്. ഇത്തരം പദ്ധതികൾക്ക് വളരെയേറെ പ്രാധാന്യം ലഭിക്കുന്നു എന്നുള്ളത് കൊണ്ട് തന്നെ സംസ്ഥാന സർക്കാർ 2021 ജനുവരി മുതൽ പുതിയൊരു പദ്ധതിക്ക് കൂടി തുടക്കം കുറിക്കുകയാണ്. പദ്ധതിയുടെ പ്രത്യേകതകൾ എന്തെല്ലാം ആണെന്ന് നോക്കാം.

കേരളത്തിലെ കർഷകരുടെ ഉന്നമനത്തിനുവേണ്ടി സർക്കാർ കൃഷിവകുപ്പിന്റെ സഹകരണത്തിൽ പുറത്തിറക്കിയിരിക്കുന്ന പുതിയൊരു പദ്ധതിയാണ് കർഷക ക്ഷേമനിധി പെൻഷൻ. ഏതൊരു കാർഷിക വൃത്തിയിൽ ഏർപ്പെടുന്ന ആൾക്കും ഈ ക്ഷേമനിധിയുടെ ഭാഗമാകുന്നതോടെ എല്ലാമാസവും നിശ്ചിത തുക അംശാദായം അടച്ച് പെൻഷനുകൾ സ്വന്തമാക്കാവുന്നതാണ്.

Also Read  വെറും 12 രൂപ വർഷത്തിൽ അടച്ചാൽ 2 ലക്ഷം രൂപ കിട്ടും പ്രധാൻ മന്ത്രി രക്ഷാ ഭീമ യോജന ഇൻഷുറൻസ്

ആദ്യഘട്ടത്തിൽ 30 ലക്ഷം കർഷകരെയാണ് ഈ പദ്ധതിയുടെ ഭാഗമാക്കാനായി സർക്കാർ ഉദ്ദേശിക്കുന്നത്.എല്ലാ മാസവും കൃത്യമായി ക്ഷേമനിധി ബോർഡിൽ തുക അടയ്ക്കുന്നവർക്ക് 60 വയസ്സിനു ശേഷം ഓരോരുത്തരും അടച്ച തുകയുടെ അടിസ്ഥാനത്തിൽ 3000 രൂപ മുതൽ 5000 രൂപ വരെ പെൻഷൻ നേടാവുന്നതാണ്.

പദ്ധതിയുടെ ഭാഗമായി ESI പോലുള്ള വിവിധ വായ്പാ പദ്ധതികളും ലഭിക്കുന്നതാണ്.സാധാരണയായി 1500 രൂപ നിരക്കിലാണ് വിവിധ ക്ഷേമനിധി പദ്ധതികൾ പ്രവർത്തിക്കുന്നത് എന്നാൽ ഇത്തരത്തിൽ ഒരു കർഷക ക്ഷേമനിധി ബോർഡ് അംഗം ആകുന്നതോടെ അതിൽനിന്നും വ്യത്യസ്തമായി 3000 രൂപ മുതൽ 5000 രൂപ വരെ പെൻഷൻ ലഭിക്കുമെന്നതാണ് പ്രത്യേകത.ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്,

Also Read  സ്വന്തമായി വീട് ഇല്ലാത്തവർക്ക് വീട് പണിയാൻ സർക്കാർ സാമ്പത്തിക സഹായം ഇപ്പോൾ അപേക്ഷിക്കാം

എന്നാൽ വയനാട്,ഇടുക്കി എന്നീ ജില്ലകളിൽ ഉള്ള സാധാരണക്കാരായ കർഷകർക്ക് കൂടുതൽ എളുപ്പം പദ്ധതിയുടെ ഭാഗമാകുന്നതിനുവേണ്ടി അതാത് ജില്ലകളിലെ കാർഷിക വികസന ഓഫീസുകൾ വഴിയോ അതല്ല എങ്കിൽ അക്ഷയ പോലുള്ള ജനസേവന കേന്ദ്രങ്ങൾ വഴിയോ ഓൺലൈനായി അപ്ലൈ ചെയ്യാനുള്ള സൗകര്യം നൽകിയിട്ടുണ്ട്.

100 രൂപ രജിസ്ട്രേഷൻ ഫീസ് അടച്ചു കൊണ്ട് ഏതൊരു കർഷകനും പദ്ധതിയുടെ ഭാഗമാവുന്നതാണ്. പദ്ധതിയുടെ ഭാഗമാകുന്നതോടു കൂടി വായ്പാ സൗകര്യങ്ങൾ, ചികിത്സാസൗകര്യങ്ങൾ, വിവാഹ പ്രസവാനുകൂല്യങ്ങൾ എന്നിങ്ങനെ മറ്റെല്ലാ കാര്യങ്ങളും പദ്ധതിയുടെ ഭാഗമാകുന്ന ആൾക്കും അവരുടെ കുടുംബത്തിനും ഉറപ്പുവരുത്തുന്നു.

Also Read  കേരള സർക്കാർ വാഹന വായ്പ | യുവാക്കൾക്ക് സുവർണ്ണാവസരം

18 വയസ്സു മുതൽ 55 വയസ്സ് വരെയുള്ള ഏതൊരാൾക്കും പദ്ധതിയുടെ ഭാഗമാകാവു ന്നതാണ്. മിനിമം 100 രൂപയാണ് എല്ലാ മാസവും അടയ്ക്കേണ്ട തുക. സർക്കാരിൽ നിന്നും 250 രൂപയാണ് ലഭിക്കുക. അഞ്ചു വർഷമെങ്കിലും കൃത്യമായി തുക അടയ്ക്കുന്നവർക്ക് 60 വയസ്സിനുശേഷം പെൻഷൻ ലഭിച്ചു തുടങ്ങുന്നതാണ്.2021 ജനുവരിയോട് കൂടി കർഷക ക്ഷേമനിധി പെന്ഷന് തുടക്കമാകും എന്ന് പ്രതീക്ഷിക്കുന്നു.ഈ ഒരു ഇൻഫർമേഷൻ പരമാവതി എല്ലാവരിലേക്കും ഷെയർ ചയ്യുക .


Spread the love

Leave a Comment