ഇന്നത്തെ കാലത്ത് സ്മാർട്ട്ഫോൺ ഉപയോഗിക്കാത്തവരുടെ എണ്ണം വളരെ കുറവാണ് എന്ന് തന്നെ പറയാം. എന്നാൽ സ്മാർട്ട്ഫോൺ ഉപയോഗിക്കുന്ന മിക്ക ആളുകളും നേരിടേണ്ടി വരുന്ന ഒരു പ്രധാന പ്രശ്നമാണ് പലപ്പോഴും കയ്യിൽ നിന്നും മറ്റും ഫോൺ താഴെ വീണ് ഡിസ്പ്ലേ സ്ക്രീൻ പൊട്ടുന്നത്. ഇത്തരം സാഹചര്യത്തിൽ സാധാരണ ഒരു മൊബൈൽ ഷോപ്പിൽ പോയി സ്ക്രീൻ മാറ്റുന്നതിന് നൽകേണ്ടിവരുന്നത് വലിയ വിലയായിരിക്കും. എന്നാൽ ഫോണിന്റെ ഡിസ്പ്ലേ പൊട്ടിയാലും വളരെ തുച്ഛമായ വിലയ്ക്ക് സ്ക്രീൻ ശരിയാക്കാൻ സാധിക്കുന്ന ഒരു ടെക്നോളജി ഉപയോഗപ്പെടുത്തുന്ന സ്ഥലത്തെ പറ്റിയാണ് ഇവിടെ വിശദമാക്കുന്നത്.
[expander_maker id=”2″ ]Read more hidden text
സാധാരണ മൊബൈൽ ഷോപ്പുകളിൽ നിന്നും വ്യത്യസ്തമായി ഗ്ലാസ് റിമൂവ് ചെയ്യുന്ന ഒരു മെഷീൻ ഉപയോഗപ്പെടുത്തിയാണ് ഇവിടെ കേടായ ഡിസ്പ്ലേ ശരിയാക്കി നൽകുന്നത്. സാധാരണ മൊബൈൽ ഷോപ്പുകളിൽ ഡിസ്പ്ലേ മാറ്റാൻ ആയി പോകുമ്പോൾ അവർ അതിന് ഫുൾ കംപ്ലൈന്റ് ആണെന്ന് പറഞ്ഞു വാങ്ങുന്ന തുകയുടെ പകുതി വില മാത്രമാണ് ഇവിടെ സ്ക്രീൻ മാറ്റുന്നതിന് നൽകേണ്ടി വരുന്നുള്ളൂ. ആൻഡ്രോയ്ഡ്, ഐഫോൺ ഉൾപ്പെടെ എല്ലാം ഫോണുകളുടെയും ഡിസ്പ്ലേ ഇത്തരത്തിൽ ഇവിടെ മാറ്റി നൽകുന്നുണ്ട്. ഗ്ലാസ് മാറ്റുന്നതിന് എക്സ്പേർട്ട് ആയ ആളുകളാണ് ഫോൺ ഡിസ്പ്ലേ മാറ്റി നൽകുന്നത്. അതുകൊണ്ടുതന്നെ യാതൊരുവിധ പ്രശ്നങ്ങളും ഫോണിന് സംഭവിക്കുന്നില്ല എന്നതും ഉറപ്പുള്ള കാര്യമാണ്.
ആദ്യം സ്ക്രീൻ,ഡിസ്പ്ലേ എന്നിവ മാറ്റുന്നതിനായി ഒരു മെഷീനിൽ ഫോൺ വയ്ക്കുകയാണ് ചെയ്യുന്നത്. ഇതിനായി ഉപയോഗിക്കുന്നത് ജംബർ എന്ന് പേരുള്ള ഒരു നൂൽ പോലുള്ള മെറ്റീരിയൽ ആണ്. ശേഷം ഡിസ്പ്ലേ നല്ലതുപോലെ ക്ലീൻ ചെയ്ത് വക്കുന്നു. അതിന് മുകളിലായി എൽ സി ലാമിനേഷൻ ഷീറ്റ് ഒട്ടിച്ച് നൽകുന്നു. ഇതിന് മുകളിലായാണ് ഗ്ലാസ് ഒട്ടിച്ച് നൽകുന്നത്.
മറ്റൊരു മെഷീനിൽ സ്ക്രീൻ വെച്ച് നൽകി സെറ്റിംഗ്സ് എല്ലാം കൃത്യമായി സെറ്റ് ചെയ്ത് നൽകണം. ഏകദേശം എട്ട് മിനിറ്റ് സമയം കൊണ്ട് സ്ക്രീൻ ശരിയാക്കി എടുക്കാൻ സാധിക്കുന്നതാണ്. ചൈനീസ് ടെക്നോളജി ഉപയോഗപ്പെടുത്തിയാണ് മെഷീൻ വർക്ക് ചെയ്യുന്നത്. സെറ്റ് ചെയ്ത് വെച്ച ഡിസ്പ്ലേ മെഷീനിൽ കയറ്റി പുറത്തെടുക്കുമ്പോൾ സ്ക്രീൻ ഓൾമോസ്റ്റ് ശരിയായി കിട്ടും.
സ്ക്രീൻ ശരിയാക്കി നൽകുക മാത്രമല്ല സ്മാർട്ഫോണുകൾ അതോടൊപ്പം വ്യത്യസ്ത ആക്സസ്സറീസ് എന്നിവയെല്ലാം ഷോപ്പിൽ ലഭ്യമാണ്. വൺ പ്ലസ് നോഡ് ഫോണുകൾക്ക് എല്ലാം 28000 രൂപയാണ് ഇവിടെ വിലയായി നൽകേണ്ടി വരുന്നുള്ളൂ. കൂടാതെ പോക്കോ സീരീസിൽ വരുന്ന x2, U1 എന്നിങ്ങിനെ മിക്ക ഫോണുകളും കുറഞ്ഞവിലയ്ക്ക് ഇവിടെ ലഭ്യമാണ്. അതോടൊപ്പം തന്നെ ഫിറ്റ് ബാന്റുകളും വ്യത്യസ്ത മോഡലുകൾ ഷോപ്പിൽ ലഭ്യമാണ് . ഇംപോർട്ട് ചെയ്ത പെർഫ്യൂമുകൾ, ചോക്ലേറ്റ് എന്നിവയും ഷോപ്പിൽ ലഭ്യമാണ്.
ഫോണിന്റെ സ്ക്രീൻ പൊട്ടി കഴിഞ്ഞാൽ വലിയ വില നൽകാതെ തന്നെ മാറ്റാവുന്ന ടെക്നോളജി ലഭ്യമായിട്ടുള്ള ‘ഫോൺ കഫേ മൊബൈൽ ഏൻഡ് ആക്സസറീസ്’ എന്ന ഷോപ്പ് സ്ഥിതി ചെയ്യുന്നത് കാവിലെപറമ്പ് മാറ്റൂൾ എന്ന സ്ഥലത്താണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി വീഡിയോ കാണാവുന്നതാണ്.
[/expander_maker]