പെട്രോൾ ഡീസൽ ഇന്ധനങ്ങൾക്ക് ദിനം പ്രതി വില വർധിച്ചു വരുന്ന സാഹചര്യത്തിൽ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഉയർന്ന വിലക്ക് ഇത്തരം ഇന്ധനങ്ങൾ ഉപയോഗിച്ച് വാഹനങ്ങൾ ഉപയോഗിക്കുക എന്നത് വളരെയധികം ബുദ്ധിമുട്ടേറിയ കാര്യമായി മാറിക്കൊണ്ടിരിക്കുകയാണ്. എന്നുമാത്രമല്ല ഒരു വീട്ടിൽ ഒരു ഒരു വാഹനമെങ്കിലും ഉപയോഗിക്കാത്തവരുടെ എണ്ണവും ഇന്ന് കുറവല്ല. നിലവിലെ ഇന്ധനവില അനുസരിച്ച് വാഹനം ഉപയോഗിക്കുന്നതിന് പകരമായി എന്തുചെയ്യാം എന്ന് ചിന്തിക്കുന്നവർ ആയിരിക്കും നമ്മളിൽ പലരും. ഇതിന് ഒരു പരിഹാരമാണ് ഇലക്ട്രിക് കാറുകൾ എങ്കിലും പുതിയ ഒരു ഇലക്ട്രിക്കൽ സ്വന്തമാക്കാനായി നൽകേണ്ടിവരുന്നത് ഉയർന്ന വിലയാണ്. എന്നാൽ നിലവിൽ നിങ്ങളുടെ പെട്രോൾ അല്ലെങ്കിൽ ഡീസൽ കാറുകൾ ഇലക്ട്രിക് ആക്കി മാറ്റുന്നതിന് ഉപയോഗപ്പെടുത്താവുന്ന ഇലക്ട്രിക് കിറ്റ് എങ്ങിനെ കാറിൽ ഉപയോഗിക്കാമെന്നും, ഇലക്ട്രിക് കിറ്റുകൾ ഉപയോഗിക്കുന്നതിലൂടെ വാഹനങ്ങളിൽ വരുന്ന മാറ്റങ്ങൾ എന്തെല്ലാം ആണെന്നും വിശദമായി മനസ്സിലാക്കാം.
ഇന്ധനത്തിൽ ഉപയോഗിക്കുന്ന കാറുകളെ ഇലക്ട്രിക് ആക്കി മാറ്റുന്നതിലൂടെ ഇവ ചാർജ് ചെയ്ത് ഉപയോഗിക്കാൻ സാധിക്കുന്നതാണ്. വീട്ടിലെ സാധാരണ ചാർജിങ് പോർട്ട് ഉപയോഗിച്ചുകൊണ്ട് തന്നെ ചാർജ് ചെയ്യാം എന്നത് മറ്റൊരു പ്രത്യേകതയാണ്.’northway motor sport’ കമ്പനിയാണ് ഇലക്ട്രിക് കിറ്റുകൾ പുറത്തിറക്കിയിട്ടുള്ളത്. പ്രധാനമായും രണ്ട് രീതിയിലുള്ള ഇലക്ട്രിക് കിറ്റുകൾ ആണ് ഇവർ പുറത്തിറക്കിയിട്ടുള്ളത്. മേക്കിങ് ഇന്ത്യയുടെ ഭാഗമായി നിരവധി സ്റ്റാർട്ട്അപ്പ് കമ്പനികൾ ഇന്ന് നമ്മുടെ രാജ്യത്ത് പ്രവർത്തിക്കുന്നുണ്ട്. അത്തരത്തിൽ ആരംഭിച്ച ഒരു കമ്പനിയാണ് നോർത്ത് മോട്ടോർ സ്പോട്ട്.
പ്രധാനമായും രണ്ട് രീതിയിലുള്ള കിറ്റുകളിൽ ആദ്യത്തേത് 120 കിലോമീറ്റർ റേഞ്ച് കിട്ടുന്നതും, രണ്ടാമത്തേത് 500 കിലോമീറ്റർ റെയിഞ്ച് കിട്ടുന്നതുമാണ്. വീടുകളിൽ ഉപയോഗിക്കുന്ന വാഹനങ്ങളിലും കൊമേഴ്സ്യൽ ആവശ്യങ്ങൾക്കും ഒരേരീതിയിൽ ഉപയോഗിക്കാവുന്ന രീതിയിലാണ് കിറ്റുകൾ ഡിസൈൻ ചെയ്തിട്ടുള്ളത്.നിലവിൽ സ്വിഫ്റ്റ് പോലുള്ള വാഹനങ്ങളിൽ ഇവ പരീക്ഷിച്ചു വിജയിച്ചിട്ടുണ്ട് എന്നത് കിറ്റുകളുടെ വിശ്വാസ്യത വർദ്ധിപ്പിക്കുന്നു.
വാഹനങ്ങളെ 4 രീതികൾ തരംതിരിച്ചിട്ടുണ്ട്.സെഡാൻ,കോംപ്ക്ട്, കൊമേഴ്സ്യൽ വാഹനങ്ങൾ, ഹൈ പെർഫോമൻസ് വാഹനങ്ങൾ എന്നിങ്ങനെയാണ് തരം തിരിച്ചിട്ടുള്ളത്. ഈ നാല് രീതിയിലുള്ള വാഹനങ്ങളിലും ഇലക്ട്രിക് കിറ്റുകൾ ഉപയോഗിക്കാവുന്നതാണ്.
എന്തെല്ലാമാണ് ഇലക്ട്രിക് കിറ്റ് ഉപയോഗിക്കുന്നതിലൂടെ വാഹനത്തിന് വരുന്ന മാറ്റങ്ങൾ?
സെഡാൻ വാഹനങ്ങളിൽ ഇലക്ട്രിക് കിറ്റ് ഉപയോഗിച്ചാൽ കൊമേഴ്സ്യൽ വാഹനങ്ങൾക്ക് 80km/hr എന്ന കണക്കിലും, പ്രൈവറ്റ് വാഹനങ്ങൾക്ക് 120km/hr എന്ന കണക്കിലും സ്പീഡ് ജനറേറ്റ് ചെയ്യാൻ സാധിക്കുന്നതാണ്. ഫുൾ ചാർജിൽ 120 കിലോമീറ്റർ വരെ ചാർജ് ലഭിക്കുന്നതാണ്. ബാറ്ററി മുഴുവനായും ചാർജ് ആകുന്നതിന് 5 മുതൽ 6 മണിക്കൂർ വരെയാണ് സമയം എടുക്കുക. ഇത്തരത്തിൽ സ്വിഫ്റ്റ് ഡിസയർ കാറിലാണ് ആദ്യമായി പരീക്ഷണം നടത്തിയത്. 2017 ന് ശേഷമുള്ള സ്വിഫ്റ്റ് കാറുകളിലാണ് പരീക്ഷണം നടത്തിയത്. ഇവയിൽ തീർച്ചയായും പോസിറ്റീവ് റിസൾട്ട് ലഭിക്കുമെന്ന് ഇവർ അവകാശപ്പെടുന്നു.
ഗുഡ്സ് പോലുള്ള കൊമേഴ്സ്യൽ വാഹനങ്ങളിൽ 80km/hr ആണ് ടോപ് സ്പീഡ് ആയി പറയുന്നത്.80-100kms ആണ് റേഞ്ച് ആയി പറയുന്നത്. ബാറ്ററി ഫുൾ ചാർജ് ആണെങ്കിൽ 140 മുതൽ 190 വരെ സ്പീഡ് പ്രതീക്ഷിക്കാവുന്നതാണ്. അഞ്ചു മുതൽ ആറു മണിക്കൂർ വരെയാണ് ചാർജിങ് സമയമായി പറയുന്നത്. എന്നാൽ എക്സ്പ്രസ് ചാർജ് രീതി ഉപയോഗിക്കുകയാണെങ്കിൽ രണ്ട് മണിക്കൂറിൽ ചാർജ്ജ് ആകുന്നതാണ്.
കമ്പാട്ടമ്പിൽ കാറുകളിൽ ടാറ്റാ ഏസ് ആണ് പരീക്ഷിച്ച് വിജയിച്ചിട്ടുള്ളത്. 2018 ന് ശേഷം പുറത്തിറക്കിയ കാറുകളിലാണ് പരീക്ഷണം നടത്തിയത്.
കോംപാക്ട് കാറുകളിൽ പ്രത്യേക ഇലക്ട്രിക് കിറ്റുകൾ ആണ് ഉപയോഗിക്കുന്നത്. കൊമേഴ്സ്യൽ വാഹനങ്ങളിൽ 80 km/hr ടോപ് സ്പീഡ് ആയി പറയുന്നത്.120km/hr ആണ് പ്രൈവറ്റ് വാഹനങ്ങൾക്ക് സ്പീഡ് ആയി പറയുന്നത്.120 കിലോമീറ്ററാണ് റെയിഞ്ച് ആയി പറയുന്നത്. അഞ്ചു മുതൽ ആറ് മണിക്കൂർ വരെയാണ് ഫുൾ ചാർജ് ആകുന്നതിനുള്ള സമയം. സ്വിഫ്റ്റ്,പോളോ, ഷെവർലെ ബീറ്റ് എന്നീ കാറുകളിൽ വിജയകരമായി പരീക്ഷണം നടത്തിയിട്ടുണ്ട്.
എക്സ്പീഡിഷൻ കാറുകൾ ആയ MUV ടൈപ്പ് കാറുകളിൽ 140km/hr ആണ് ടോപ് സ്പീഡ് ആയി പറയുന്നത്. ഒരു ഫുൾ ചാർജിൽ 500 കിലോമീറ്റർ വരെ മൈലേജ് ലഭിക്കുമെന്ന് പറയുന്നു. എർട്ടിഗ കാറിലാണ് പരീക്ഷണം നടത്തിയിട്ടുള്ളത്. സ്റ്റാൻഡേർഡ് ചാർജിങ് time ആയി പറയുന്നത് 8 മണിക്കൂർ ആണ്.
ഡ്രസ്സ് ചാർജിങ് ടൈം രണ്ടുമണിക്കൂർ ആണ്. എന്നാൽ ഇവ ഇപ്പോഴും പരീക്ഷണ അടിസ്ഥാനത്തിലാണ്.
ദിനംപ്രതി പെട്രോൾ ഡീസൽ പോലുള്ള ഇന്ധനങ്ങൾക്ക് വില വർധിച്ചു വരുന്ന സാഹചര്യത്തിൽ വളരെയധികം ഉപകാരപ്രദമായിരിക്കും ഇലക്ട്രിക് കിറ്റുകൾ എന്ന കാര്യത്തിൽ സംശയമില്ല.
whats app ചെയ്യുമോ….???9387500900 maruthi eccoആണ് Aൻ്റെ വാഹനം 2014 മോഡൽ
Tata Sumo 2007 model
800 …… 2005 mpfi electric ആക്കാൻ പറ്റുമോ എന്ത് ചിലവ് വരും .
Kindly send your contact number
Eon can be converted?
Tata Nano could be EV.
Please contact me, I am interested
Tata Tiyago Petrol 2021
Celerio 2017modal എത്ര രൂപ ചിലവ് വരും Ev ആക്കാൻ
Super…
2004 weganr EV ആക്കി കോൺവെർട്ട് ചെയ്യാൻ പറ്റുമോ.
എത്ര രൂപ ചിലവ് വരും
ചന്ദ്രൻ
8547555559
Baleno2017 ?
Pls call
alto vxi 2021
9497351189