ഇനി എല്ലാവർക്കും പുതിയ റേഷൻ കാർഡ് പഴയ കാർഡുകൾ ഇങ്ങനെ ചെയ്യണം

Spread the love

ജനങ്ങളുടെ സാമ്പത്തിക സാമൂഹിക സുരക്ഷ ഉറപ്പു വരുത്തുന്നതിനു വേണ്ടി നിരവധി പദ്ധതികളാണ് സംസ്ഥാന സർക്കാർ ആവിഷ്കരിച്ചു കൊണ്ടിരിക്കുന്നത്.ഇത്തരത്തിൽ സർക്കാർ കേരളത്തിലെ എല്ലാവർക്കും പുതിയ റേഷൻ കാർഡ് വിതരണം ചെയ്യാൻ ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി എപിൽ, ബിപിഎൽ, വെള്ള നീല, ബ്രൗൺ കാർഡ് ഉള്ളവർക്ക് അതിൽ മാറ്റം വരികയും, പഴയ രീതിയിൽ നിന്നും വ്യത്യസ്തമായി ബുക്ക്‌ രൂപത്തിലുള്ള റേഷൻ കാർഡുകൾക്ക് മാറ്റം വരികയും ചെയ്യുന്നതാണ്. നവംബർ മാസം മുതൽ ആരംഭിക്കുന്ന റേഷൻ കാർഡ് സംബന്ധിച്ച പുതിയ മാറ്റങ്ങളെപ്പറ്റി മനസ്സിലാക്കാം.

നവംബർ മാസം തൊട്ട് പുസ്തകരൂപത്തിലുള്ള പഴയ റേഷൻ കാർഡുകൾ മാറുകയും അതിനുപകരം വോട്ടർ ഐഡി പോലുള്ള ഒരു കാർഡ് രൂപത്തിലേക്ക് റേഷൻ കാർഡുകൾക്ക് മാറ്റം വരികയും ചെയ്യുന്നതാണ്. ഇതുവഴി സ്മാർട്ട്‌ റേഷൻ കാർഡുകൾക്ക് തുടക്കം കുറിക്കുകയാണ് സർക്കാർ ചെയ്യുന്നത്. നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ ഇത്തരത്തിലുള്ള റേഷൻ കാർഡുകൾ വിതരണം ചെയ്യുകയും, ഇതിൽ വലിയ വിജയം കൈവരിക്കാൻ സാധിക്കുകയും ചെയ്തതിന്റെ ഭാഗമായാണ് പൂർണ്ണമായും റേഷൻ കാർഡുകൾക്ക് മാറ്റം കൊണ്ടുവരുന്നതിനുള്ള തീരുമാനമെടുത്തത്. നവംബർ ഒന്ന് കേരളപ്പിറവി ദിനത്തിലാണ് പുതിയ റേഷൻ കാർഡുകൾ സംബന്ധിച്ച അറിയിപ്പ് വരിക. എല്ലാവിധ റേഷൻ കാർഡ് ഉടമകൾക്കും പുതിയ മാറ്റം ബാധകമായിരിക്കും.

Also Read  കാൽമുട്ട് വേദന 10 മിനുട്ട് കൊണ്ട് സുഖപെടും

നിലവിൽ മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുന്ന AAY,BPL റേഷൻ കാർഡ് ഉപയോഗിക്കുന്നവർക്ക് സൗജന്യമായി പുതിയ റേഷൻ കാർഡുകൾ നൽകുന്നതിനുള്ള നടപടികളും സംസ്ഥാന സർക്കാർ സ്വീകരിക്കുന്നുണ്ട്. എപിൽ, വെള്ള, നീല കാർഡ് ഉടമകൾക്ക് ഏകദേശം 25 രൂപയോളം മുടക്കി ആയിരിക്കും പുതിയ റേഷൻ കാർഡുകൾ വാങ്ങേണ്ടി വരിക.

ഐഡന്റിറ്റി കാർഡുകൾ പോലെ എളുപ്പത്തിൽ കൊണ്ടുനടക്കാൻ സാധിക്കുന്ന രീതിയിലാണ് പുതിയ കാർഡുകൾ രൂപം നൽകിയിട്ടുള്ളത്. പുതിയ റേഷൻ കാർഡിൽ കാർഡ് ഉടമയുടെ പേര്, കാർഡ് സംബന്ധിച്ച മറ്റു വിവരങ്ങൾ, ബാർകോഡ് എന്നിവ ഫ്രണ്ട് പേജിൽ ആയും, കാർഡിന്റെ പുറകുവശത്ത് വൈദ്യുതി സംബന്ധിച്ച കാര്യങ്ങളും, ഗ്യാസ് കണക്ഷൻ എന്നിവ സംബന്ധിച്ച വിവരങ്ങളും നൽകിയിട്ടുണ്ടാകും.

Also Read  പാസ്സ്‌ പോർട്ട് എക്സ്പയർ ആയോ ഓൺലൈനിലൂടെ പുതുക്കാം

പുതിയ റേഷൻ കാർഡുകൾ ലഭിക്കുന്നതിനു മുൻപ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണ്?

സ്മാർട്ട്‌ രൂപത്തിലുള്ള റേഷൻ കാർഡ് ലഭിക്കുന്നതിന് മുൻപായി റേഷൻ കാർഡിനെ പറ്റി അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങളാണ് മിക്ക ആൾക്കാരും നാലോ അഞ്ചോ വർഷങ്ങൾക്ക് മുൻപ് ആയിരിക്കും റേഷൻ കാർഡ് അപ്ഡേറ്റ് ചെയ്തിട്ടുണ്ടായിരിക്കുക. അതുകൊണ്ടുതന്നെ അന്ന് വീട്ടിലുണ്ടായിരുന്ന അംഗങ്ങളുടെ പേര് വിവരങ്ങൾ മാത്രമായിരിക്കും കാർഡിൽ ഉൾപ്പെട്ടിട്ടുണ്ടാവുക.കൂടാതെ അംഗങ്ങളുടെ യോഗ്യത,പ്രായം എന്നിവയും വ്യത്യാസം വരാനുള്ള സാധ്യതയുണ്ട്.

കൂടാതെ നിലവിൽ റേഷൻ കൈപ്പറ്റി കൊണ്ടിരിക്കുന്ന കുടുംബത്തിൽ ഏതെങ്കിലുമൊരാൾ മരണപ്പെട്ടിട്ടുണ്ട് എങ്കിൽ അവരുടെ റേഷനും കാർഡിൽ നിന്നും ഒഴിവാക്കണം. ഇതിനായി താലൂക്ക് സപ്ലൈ ഓഫീസിൽ നേരിട്ട് പോവുകയോ, അതല്ല എങ്കിൽ സിറ്റിസൺ പോർട്ടൽ വഴിയോ നിലവിലെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാവുന്നതാണ്. അക്ഷയ,ജനസേവ പോലുള്ള കേന്ദ്രങ്ങൾ വഴി ബന്ധപ്പെടുകയാണെങ്കിൽ ഓൺലൈനായി സിറ്റിസൺ പോർട്ടലിൽ അപേക്ഷ നൽകാവുന്നതാണ്.

Also Read  ഇനി വണ്ടി ഓടിക്കുമ്പോൾ ഉറങ്ങില്ല - പുത്തൻ ആശയവുമായി എംവിഡി

നിലവിലെ റേഷൻ കാർഡുകളിൽ ഏതെങ്കിലും രീതിയിലുള്ള തിരുത്തലുകൾ ആവശ്യമാണ് എങ്കിൽ ഉടൻതന്നെ അവ ചെയ്യുക. അനർഹമായി റേഷൻ പറ്റുന്നവരെ കണ്ടെത്തുന്നതിനായി പുതിയ നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ട്. ഇത് വലിയ രീതിയിലുള്ള ഫൈൻ ലഭിക്കുന്നതിനാൽ കാരണമാകും. അതുകൊണ്ടുതന്നെ സ്മാർട്ട് കാർഡ് രൂപത്തിലുള്ള റേഷൻ കാർഡ് ലഭിക്കുന്നതിന് മുൻപായി എല്ലാവിധ വിവരങ്ങളും റേഷൻ കാർഡിൽ അപ്ഡേറ്റ് ചെയ്തിട്ടുണ്ട് എന്ന് ഉറപ്പാക്കേണ്ടതുണ്ട്.


Spread the love

Leave a Comment