ആമസോൺ അഫിലിയേറ്റ് മാർക്കറ്റ് | പ്രതിമാസം നല്ലോരു വരുമാനം 50,000 രൂപ വരുമാനം ഉണ്ടാകാം

Spread the love

ആമസോൺ അഫിലിയേറ്റ് മാർക്കറ്റ് : ഇന്ന് ആമസോൺ ഫ്ലിപ്കാർട്ട് പോലുള്ള ഓൺലൈൻ ഷോപ്പിങ് വെബ്സൈറ്റുകൾ ഉപയോഗപ്പെടുത്താത്ത വരായി ആരും തന്നെ ഇല്ല. മികച്ച ഓഫറുകളും വിലക്കുറവും എല്ലാം സാധാരണക്കാരെ ഇത്തരം ഷോപ്പിങ് വെബ്സൈറ്റുകളിലേക്ക് ആകർഷിക്കുന്നു. ഇത്തരം ഷോപ്പിങ് വെബ്സൈറ്റുകളിൽ നിന്ന് സാധനങ്ങൾ പർച്ചേസ് ചെയ്യുക മാത്രമല്ല, അതുവഴി വലിയ ഒരു തുക വരുമാനം നേടാനും സാധിക്കുന്നതാണ്. അതും ഒരു രൂപ പോലും മുതൽമുടക്കില്ലാതെ. വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ പാർട്ട് ടൈം ആയി ആമസോൺ ഉപയോഗിച്ച് ചെയ്യാവുന്ന ആമസോൺ അഫിലിയേറ്റ് മാർക്കറ്റിംഗ് എന്താണ് എന്നതിനെപ്പറ്റി ആണ് ഇവിടെ പറയുന്നത്.വീഡിയോ താഴെ കാണാം

ആമസോണിന്റെ ഒരു വർഷത്തെ ടേൺ ഓവർ എന്നു പറയുന്നത് 280 ബില്യൺ യുഎസ് ഡോളർസ് ആണ്. ഇതിൽ ഇന്ത്യയിൽ ഒരു വർഷം ഏകദേശം 12000 കോടി രൂപയുടെ കച്ചവടമാണ് നടത്തുന്നത് എന്ന് കണക്കുകൾ പറയുന്നു. ഇത്രയും ഉയർന്ന നിരക്കിൽ ടേണോവർ ഉള്ള ഒരു കമ്പനിയിൽ നിന്നും ഒരു രൂപ പോലും നൽകാതെ എങ്ങിനെ ഒരു നല്ല തുക സമ്പാദിക്കാം എന്ന് നോക്കാം.

ആമസോൺ ഇന്ത്യയ്ക്ക് ഇന്ത്യയിൽ ഒരു മാർക്കറ്റ് പ്ലാൻ ഉണ്ട്. അതുകൊണ്ടുതന്നെ ഒരു അസോസിയേറ്റ് ആയി ജോലി ചെയ്യുകയാണ് ഇവിടെ ചെയ്യുന്നത്. യാതൊരു ചിലവുമില്ലാതെ തന്നെ ഒരു സ്മാർട്ട്ഫോൺ മാത്രം ഉപയോഗിച്ചു കൊണ്ട് ചെയ്യാവുന്ന ഒരു ബിസിനസ് ആണ് ഇത്.

Also Read  ഹോളോബ്രിക്സ് ബിസിനസ്സ് എങ്ങനെ ആരംഭിക്കാം - വിശദമായ വിവരങ്ങൾ അറിയാം

ആമസോൺ അഫിലിയേറ്റ് മാർക്കറ്റ് എങ്ങനെ തുടങ്ങാം

ആദ്യം ബ്രൗസർ ഓപ്പൺ ചെയ്തു ആമസോൺ വെബ്സൈറ്റായ Amazon.in ഓപ്പൺ ചെയ്യുക. ഇതിന് ഏറ്റവും താഴെയായി become an affliate എന്ന് കാണാവുന്നതാണ്. അത് ക്ലിക്ക് ചെയ്യുക. അതിനുശേഷം join now for free എന്ന് കാണുന്ന ഭാഗത്ത് ക്ലിക്ക് ചെയ്യുക. അതിനുശേഷം create your account എടുത്ത് അവിടെ പേര്, ഇമെയിൽ ഐഡി, ഒരു പാസ്‌വേഡ് എന്നിവ സെറ്റ് ചെയ്ത് നൽകുക. അതിനുശേഷം ഈമെയിൽ ഐഡി വെരിഫൈ ചെയ്ത് നൽകുക. ഇതിനായി നിങ്ങളുടെ ഇമെയിൽ ഐഡിയിൽ ലഭിച്ച ഓ ടി പി ആണ് ഉപയോഗിക്കേണ്ടത്.

തുടർന്ന് വരുന്ന പേജിൽ നിങ്ങളുടെ ഒരു പ്രൊഫൈൽ ക്രിയേറ്റ് ചെയ്ത് നൽകുകയാണ് വേണ്ടത്. മൊബൈൽ ചെയ്യുമ്പോൾ ആപ്പ് ഓപ്പൺ ചെയ്ത് ഏറ്റവും മുകളിൽ നൽകിയിട്ടുള്ള ഡോട്ട് ക്ലിക്ക് ചെയ്താണ് അഫിലിയേറ്റ് തിരഞ്ഞെടുക്കേണ്ടത്. പ്രൊഫൈൽ ഇൻഫർമേഷൻ നൽകേണ്ട സ്ഥലത്ത് പെയ്മെന്റ് വിവരങ്ങളും മറ്റും, അതായത് ആരുടെ പേരിലാണ് പെയ്മെന്റ് ലഭിക്കേണ്ടത് സംബന്ധിച്ച വിവരങ്ങൾ, അഡ്രസ് എന്നീ കാര്യങ്ങൾ എല്ലാം കൃത്യമായി ഫിൽ ചെയ്ത് നൽകണം. ഇവിടെ രാജ്യം, ഉപയോഗിക്കുന്ന മൊബൈൽ നമ്പർ എന്നീ വിവരങ്ങൾ എല്ലാം കൃത്യമായി നൽകണം. അതിനുശേഷം നെക്സ്റ്റ് ബട്ടൺ ക്ലിക്ക് ചെയ്യുക.

സ്വന്തമായി വെബ്സൈറ്റ് ഇല്ലാത്തവർക്ക് ഫെയ്സ്ബുക്ക് പേജ് ഉപയോഗപ്പെടുത്താവുന്നതാണ്. അതിനായി ഫേസ്ബുക്ക് ഐഡി ആണ് ഇവിടെ നൽകേണ്ടത്. ഇത് ആഡ് ചെയ്ത് നൽകുക.next ബട്ടൺ ക്ലിക്ക് ചെയ്യുക.

Also Read  ടിഷ്യു പേപ്പർ നിർമാണ ബിസ്സിനെസ്സ് | ആർക്കും കുറഞ്ഞ മുതൽ മുടക്കിൽ ആരംഭിക്കാം

അടുത്ത പേജിൽ സ്റ്റോറിന് ഒരു പേര് നൽകണം. അതുപോലെ നിങ്ങളുടെ ആപ്പിനെ പറ്റി വിവരങ്ങൾ നൽകാം. ഫേസ്ബുക്ക് ആണ് ഉപയോഗിക്കുന്നത് എങ്കിൽ സോഷ്യൽ നെറ്റ്‌വർക്കിംഗ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കാവുന്നതാണ്. നിങ്ങളുടെ മൊബൈൽ ആപ്പിൽ ലിസ്റ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന പ്രോഡക്ടുകളെ പറ്റി വിവരങ്ങൾ നൽകാം. അതിനുശേഷം വെബ്സൈറ്റ് ട്രാഫിക് സംബന്ധിച്ച കാര്യങ്ങളിൽ സോഷ്യൽ നെറ്റ് വർക്ക് എന്ന് നൽകാവുന്നതാണ്.

തുടർന്ന് നിങ്ങളുടെ വെബ്സൈറ്റിലുള്ള വിസിറ്റേഴ്സ് വിവരങ്ങൾ, അഫിലിയേറ്റ് വിവരങ്ങൾ,
ജോയിൻ ചെയ്യുന്നതിനുള്ള കാരണം, എങ്ങനെയാണ് ഈ ഒരു വെബ്സൈറ്റ് അഫിലിയേഷൻ പ്രോഗ്രാമിനെ പറ്റി അറിഞ്ഞത് എന്നീ വിവരങ്ങളെല്ലാം കൃത്യമായി ഫിൽ ചെയ്യുക. താഴെ കാണുന്ന ക്യാപ്ച്ച കൂടി ഫിൽ ചെയ്തു, താഴെ കാണുന്ന കോൺട്രാക്ട് ഇൻഫർമേഷൻ ചെക്ക് ചെയ്തു ഫിനിഷ് ബട്ടൺ ക്ലിക്ക് ചെയ്യുക.

ഇപ്പോൾ നിങ്ങൾക്ക് ഒരു സക്സസ് ഫുൾ മെസ്സേജ് ലഭിക്കുന്നതായിരിക്കും. അതായത് ഇനി നിങ്ങൾക്ക് ഒരു അഫിലിയേറ്റ് ആയി പ്രവർത്തിക്കാം. ഇവിടെ പെയ്മെന്റ് ഇൻഫർമേഷൻ നൽകുന്നതിനുള്ള ഒരു ബോക്സ് കാണാവുന്നതാണ്, പെയ്മെന്റ് ലഭിച്ചു തുടങ്ങുമ്പോൾ മാത്രമാണ് ഇത്തരം വിവരങ്ങൾ ഉപയോഗിക്കേണ്ടി വരുന്നുള്ളൂ. ഇവിടെ അഡ്രസ്സ്,ബാങ്ക്, പാൻകാർഡ് വിവരങ്ങൾ എന്നിവയെല്ലാം ആണ് ഉപയോഗിക്കുന്നത്. തുടർന്ന് വരുന്ന പേജിൽ രാജ്യം, ലാംഗ്വേജ് എന്നിവ ആവശ്യമെങ്കിൽ ചേഞ്ച് ചെയ്ത് നൽകാം.Get Started ക്ലിക്ക് ചെയ്യുമ്പോൾ അവിടെ നൽകിയിട്ടുള്ള ഇംപോർട്ടന്റ് നോട്ടീസ് വായിച്ചു മനസ്സിലാക്കാവുന്നതാണ്.

Also Read  ചിയ സീഡ്‌സ് റീപാക്കിങ് ബിസ്സിനെസ്സ് ഐഡിയസ്

അതിനുശേഷം അഫിലിയേറ്റ് ചെയ്ത പ്രൊഡക്ട് വിൽക്കുന്നതിനായി അക്കൗണ്ട് ലോഗിൻ ചെയ്ത് വക്കണം. അതിനുശേഷം ആമസോൺ വീണ്ടും പുതിയ ഒരു ടാബിൽ ഓപ്പൺ ചെയ്യണം.ശേഷം നിങ്ങൾ തിരഞ്ഞെടുക്കുന്ന പ്രൊഡക്ടുകളുടെ ലിങ്ക്, അവ ഉപയോഗിച്ച് മറ്റുള്ളവർ പ്രോഡക്റ്റ് വാങ്ങുമ്പോൾ നിങ്ങൾക്ക് ലഭിക്കുന്ന ലാഭം എന്നീ കാര്യങ്ങൾ എല്ലാം കൃത്യമായി മനസ്സിലാക്കണം. ഇവിടെ നിങ്ങൾക്ക് അഫിലിയേറ്റ് ആയി നൽകാവുന്ന ചില പ്രൊഡക്ടുകളുടെ സജഷൻ ലഭിക്കുന്നതാണ്. വേണമെങ്കിൽ അവ തിരഞ്ഞെടുക്കാം,അതല്ല എങ്കിൽ കാറ്റഗറിയിൽ പോയി ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കാം.

ഇതിൽ തന്നെ ബെസ്റ്റ് സെല്ലിംഗ് പ്രോഡക്ടുകൾ ഏതാണ് എന്ന് നോക്കി തിരഞ്ഞെടുക്കാവുന്നതാണ്. അതിനുശേഷം ആ പ്രോഡക്ട് ലിങ്ക് ലഭിക്കുന്നതിനായി മുകൾഭാഗത്ത് ലിങ്ക്, Test, ഇമേജ്, test ഇമേജ് എന്നിവയിൽ നിങ്ങൾക്ക് ആവശ്യം ഉള്ളത് തെരഞ്ഞെടുക്കാവുന്നതാണ്. ലിങ്ക് ctrl +c ഉപയോഗിച്ച് കോപ്പി ചെയ്യുക അതിനുശേഷം ഫെയ്സ്ബുക്ക് വഴിയോ വാട്സപ്പ് വഴിയോ ഈ ലിങ്ക് ഷെയർ ചെയ്യാവുന്നതാണ്. ഇത്തരത്തിൽ ഈ ലിങ്ക് ഉപയോഗിച്ച് ആ ഉൽപ്പന്നങ്ങൾ പർച്ചേസ് ചെയ്യുമ്പോൾ, ഒരു നിശ്ചിത എമൗണ്ട് ലഭിക്കുന്നതാണ്.

വാട്സാപ്പ് വഴി അയയ്ക്കാൻ ബുദ്ധിമുട്ടാണ് എങ്കിൽ പ്ലേസ്റ്റോറിൽ കയറി വാട്സ്ആപ്പ് ഗ്രൂപ്പ് എന്ന് ടൈപ്പ് ചെയ്യുമ്പോൾ 257 മെമ്പർമാർ തികയാത്ത ഏതെങ്കിലും ഗ്രൂപ്പ് ഉണ്ടെങ്കിൽ അതിൽ മെമ്പർ ആയി ഈ ലിങ്ക് ഷെയർ ചെയ്യാവുന്നതാണ്. ഇത്തരത്തിൽ നിങ്ങൾക്കും amazon affliate മാർക്കറ്റിങ്ങിലൂടെ നല്ല ഒരു തുക നേടാവുന്നതാണ്.


Spread the love

6 thoughts on “ആമസോൺ അഫിലിയേറ്റ് മാർക്കറ്റ് | പ്രതിമാസം നല്ലോരു വരുമാനം 50,000 രൂപ വരുമാനം ഉണ്ടാകാം”

  1. പൊന്നു ചങ്ങായിമാരെ ഇത് ഉടായിപ്പാണ്.ഇങ്ങേരുടെ വിഡിയോക്ക് റീച് കിട്ടാൻ വേണ്ടു ആളെ പറ്റിക്കുന്ന ഉടായിപ്പുമായി ഇറങ്ങിയിരിക്കുകയാണ്.ഇതിൽ പറയുന്നപോലെ ഡീറ്റെയിൽസ് എല്ലാം സബിറ്റ്‌ submit ചെയ്തു കഴിഞ്ഞു ഒന്നുരണ്ടു ദിവസം കഴിയുമ്പോൾ ആമസോണിൽ നിന്നു നമുക്ക് ഒരു മെയിൽ വരും ,സോറി ഇപ്പോൾ ഈ സൗകര്യം ഇന്ത്യൻ പൗരന്മാർക്ക് ലഭ്യമല്ല എന്നു പറഞ്ഞു.അതുകൊണ്ട് ഈ പോസ്റ്റും കണ്ടു നിങ്ങടെ വിലപ്പെട്ട സമയം വെറുതേ കളയരുത്.

    Reply

Leave a Comment