ആധാർ കാർഡ് പാൻ കാർഡ് ഉണ്ടോ 50,000 രൂപ ലോൺ ലഭിക്കും സ്ത്രീകൾക്ക് മാത്രം

Spread the love

സ്വന്തമായി ഒരു സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന നിരവധി സ്ത്രീകളാണ് നമുക്കു ചുറ്റും ഉള്ളത്. എന്നാൽ അതിനാവശ്യമായ ലോൺ സൗകര്യം ലഭിക്കാത്തതുകൊണ്ട് അത്തരം സ്വപ്നങ്ങൾ ഉപേക്ഷിക്കുകയാണ് പലരും ചെയ്യുന്നത്. സ്ത്രീകളുടെ ഉന്നമനത്തിനുവേണ്ടി നിരവധി പദ്ധതികളാണ് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നിലവിൽ ആവിഷ്കരിച്ചു കൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമായി ചെറിയ സംരംഭങ്ങൾ തുടങ്ങുന്നതിന് ആവശ്യമായ ലോണുകൾ വിവിധ പദ്ധതികൾ വഴി നടപ്പിലാക്കി കൊണ്ടിരിക്കുന്നുണ്ട്. ഇത്തരത്തിൽ സ്വന്തമായി സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന കേരളത്തിലുള്ള 80% ശതമാനം സ്ത്രീകൾക്കും ഉപയോഗപ്പെടുത്താവുന്ന IDFC ബാങ്കിന്റെ ഒരു വായ്പാ പദ്ധതിയെപ്പറ്റി ആണ് ഇന്നു നമ്മൾ നോക്കുന്നത്.

Also Read  നിങ്ങൾ പ്രവാസിയാണോ ഇതാ ഒരു സന്തോഷ വാർത്ത 30 ലക്ഷം വരെ ലോൺ

‘സഖി ശക്തി’ എന്നാണ് ഈ ഒരു വായ്പാ പദ്ധതിക്ക് പേര് നൽകിയിട്ടുള്ളത്.IDFC ഫസ്റ്റ് ബാങ്ക് ആണ് വായ്പ പദ്ധതിക്ക് രൂപം നൽകിയിട്ടുള്ളത്.സ്ത്രീകൾക്ക് വേണ്ടി ലഭ്യമാകുന്ന ഈ ഒരു ഇൻസ്റ്റന്റ് ലോൺ വഴി 50,000 രൂപ വരെ വായ്പ സഹായമായി ലഭിക്കുന്നതാണ്. എന്നുമാത്രമല്ല വളരെ കുറഞ്ഞ ഡോക്യൂമെന്റഷൻ മാത്രമാണ് ഇതിന് ആവശ്യമായി വരുന്നത്. സ്ത്രീകൾക്ക് മാത്രമായി രൂപീകരിച്ചിട്ടുള്ള ഈ ലോൺ നേടുന്നതിനായി ഇന്ത്യയിൽ ജനിച്ചിട്ടുള്ള വനിതകൾക്ക് മാത്രമാണ് അപേക്ഷ നൽകാൻ സാധിക്കുക.എന്നുമാത്രമല്ല ലോൺ തുക മുഴുവനായും സംരഭം ആരംഭിക്കുന്നതിനു വേണ്ടി ഉപയോഗപ്പെടുത്തേണ്ടതാണ്.

23000 രൂപ മുതൽ 50,000 രൂപ വരെയാണ് ലോൺ തുകയായി ലഭിക്കുക. ഓരോരുത്തരുടെയും യോഗ്യത അനുസരിച്ചാണ് ലോൺ തുക നിശ്ചയിക്കപ്പെടുന്നത്.15000 രൂപയ്ക്ക് മുകളിലും 40,000 രൂപയ്ക്ക് താഴെയുമാണ് നിങ്ങൾ ലോണിനായി അപ്ലൈ ചെയ്യുന്നത് എങ്കിൽ, രണ്ട് വർഷമാണ് തിരിച്ചടവ് കാലാവധി. നിങ്ങളുടെ ഇഷ്ടാനുസരണം ആഴ്ചയിൽ അല്ലെങ്കിൽ മാസത്തിൽ തിരിച്ചടവ് കാലാവധി തിരഞ്ഞെടുക്കാവുന്നതാണ്.

Also Read  വാക്ക് പാലിച്ചു കേരള സർക്കാർ | 50 വയസ്സ് കഴിഞ്ഞവർക്ക് 50000 രൂപ ലോൺ സഹായം ലഭിച്ചു തുടങ്ങി

ആധാർ കാർഡ്,ഡോക്യൂമെന്റഷൻ എന്നിവ മാത്രമാണ് ലോൺ ലഭിക്കുന്നതിന് രേഖയായി ബാങ്കിൽ നൽകേണ്ടി വരുന്നുള്ളൂ. 25000 രൂപക്ക് മുകളിലാണ് ലോൺ തുകയായി ലഭിക്കുന്നത് എങ്കിൽ ഡോക്യൂമെന്റഷൻ ഫീസ് ഉൾപ്പെടെ ഒരു ശതമാനം ഫീസ് ആണ് നിങ്ങൾ ബാങ്കിൽ നൽകേണ്ടി വരിക. ലോൺ എടുക്കാൻ ആഗ്രഹിക്കുന്ന വനിതകൾ നിങ്ങളുടെ അടുത്തുള്ള ഐ ഡി എഫ് സി ബാങ്കിന്റെ ബ്രാഞ്ച് മായി ബന്ധപ്പെട്ടാൽ മതിയാകും. കൂടാതെ ബാങ്കിംഗ് ഫീൽഡ് വർക്കർ മാരുമായി ബന്ധപ്പെട്ട് ലോണിന്റെ കൂടുതൽ വിശദാംശങ്ങൾ മനസിലാക്കിയ ശേഷം ആപ്ലിക്കേഷൻ ഫോം വാങ്ങി ഫിൽ ചെയ്തു സബ്മിറ്റ് ചെയ്യാവുന്നതുമാണ്. ലോണിന് അപേക്ഷ നൽകി വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ലോൺ ലഭിക്കും എന്നതും മറ്റൊരു പ്രത്യേകതയാണ്.ഇത്തരത്തിൽ’ സഖി ശക്തി’ ലോൺ ആവശ്യമുള്ള വനിതകൾക്ക് ഉടൻതന്നെ IDFC ബാങ്കുമായി ബന്ധപ്പെട്ട് അപേക്ഷ സമർപ്പിക്കാവുന്നതാണ്.

Also Read  കേരളം സർക്കാർ വായ്പ പദ്ധതി ഒരു ലക്ഷം രൂപ ലോൺ


Spread the love

Leave a Comment