ആധാറും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കാത്തവരുണ്ടോ : മാർച്ച് 31 കഴിഞ്ഞാൽ 10,000 രൂപ പിഴ നൽകേണ്ടി വരും

Spread the love

ഒരു വ്യക്തിയെ സംബന്ധിച്ച് ഇന്ത്യയിൽ താമസിക്കുന്നു എന്ന തെളിയിക്കുന്നതിനുള്ള ഒരു പ്രധാന രേഖയായി ആണ് നിലവിൽ ആധാർ കാർഡ് ഉപയോഗപ്പെടുത്തുന്നത്. അതുകൊണ്ടുതന്നെ ആധാർ കാർഡ് പാൻ കാർഡുമായി ബന്ധിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും വളരെ വലുതാണ്. ഒരു വ്യക്തിയുടെ എല്ലാ വിധ ബാങ്ക് ഇടപാടുകളും കൃത്യമായി അറിയുന്നതിന് വേണ്ടിയാണ് പാൻ കാർഡ് ആധാർ കാർഡുമായി ബന്ധിപ്പിക്കുന്നത്.

ഇതിനായി നിരവധി തവണ സർക്കാരിന്റെ ഭാഗത്തുനിന്നും അവസരങ്ങൾ നൽകിയിരുന്നു എങ്കിലും ഇപ്പോഴും അത് ചെയ്യാത്തവർ നിരവധി പേരാണ്.ഇത്തരക്കാർക്ക് ഉള്ള ഒരു മുന്നറിയിപ്പാണ് സർക്കാരിന്റെ ഭാഗത്തുനിന്നും വന്നിട്ടുള്ളത്.

Also Read  ഇലക്ട്രിസിറ്റി ബില്ലിൽ പേരുള്ള ആൾ മരണപ്പെട്ടാൽ ഉടമസ്ഥാവകാശം മാറ്റുവാൻ ചെയ്യേണ്ട കാര്യങ്ങൾ

2022 മാർച്ച് 31 ന് മുൻപായി പാൻ കാർഡ് ആധാർ കാർഡുമായി ബന്ധിപ്പിച്ചില്ലെങ്കിൽ 10,000 രൂപ പിഴയായി ഈടാക്കും എന്നാണ് കേന്ദ്രസർക്കാർ അറിയിച്ചിട്ടുള്ളത്. എന്നു മാത്രമല്ല പാൻകാർഡ് അസാധു ആകുന്നതിനും ഇത് കാരണമാകും. തുടർന്ന് ആധാർ കാർഡുമായി പാൻ കാർഡ് ബന്ധിപ്പിക്കണമെങ്കിൽ 1000 രൂപ ഫീസ് ഇനത്തിൽ നൽകേണ്ടിവരും.

മ്യൂച്വൽ ഫണ്ടുകൾ,ബാങ്ക് ഇടപാടുകൾ സ്റ്റോക്കുകൾ എന്നിവയെല്ലാം തന്നെ പാൻ കാർഡുമായി ബന്ധപ്പെട്ട തിനാൽ ആധാർ കാർഡുമായി പാൻ ബന്ധിപ്പിക്കാത്തവർക്ക്‌ നേരിടേണ്ടിവരുന്നത് വലിയ തിരിച്ചടികൾ ആയിരിക്കും. പാൻകാർഡ് അസാധു ആക്കപ്പെട്ടാൽ 1961 ൽ പുറത്തിറക്കിയ സെക്ഷൻ 272 N ആദായനികുതി നിയമമനുസരിച്ച് 10,000 രൂപ പിഴയിനത്തിൽ ഈടാക്കുന്നതാണ്.

Also Read  ഫോൺ നഷ്ടപ്പെട്ടാൽ എന്തുചയ്യണം തിരിച്ചു കിട്ടാൻ ഒരു വഴിയുണ്ട്

ഇതിന് പുറമെ മാർച്ച് 31 നു മുൻപായി ആധാർ കാർഡും പാൻ കാർഡും ബന്ധിപ്പിക്കാത്തവർക്ക് 31നു ശേഷം ഉയർന്ന ടിഡി എസ് നൽകേണ്ടതായും വരും. ഒന്നിൽകൂടുതൽ പാൻ കാർഡുകൾ ഉപയോഗിക്കുകയാണെങ്കിൽ 10,000 രൂപയാണ് പിഴ ഇനത്തിൽ നൽകേണ്ടിവരുന്നത്.

കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ്‌ ആണ് ഇതുസംബന്ധിച്ച തീരുമാനങ്ങൾ എടുക്കുന്നത്. ഒന്നിൽ കൂടുതൽ പാൻ കാർഡുകൾ ഉപയോഗിക്കുന്നവർ അത് ക്യാൻസൽ ചെയ്യുന്നതിനായി ഉടൻ തന്നെ ആദായനികുതി വകുപ്പുമായി ബന്ധപ്പെടുക.

അല്ലാത്തപക്ഷം ഭാവിയിൽ വലിയ രീതിയിൽ പ്രശ്നങ്ങൾ നേരിടേണ്ടിവരും. അതുപോലെ മാർച്ച് 31നു മുൻപായി ആധാർ കാർഡും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കാനും ശ്രദ്ധിക്കുക.ഈ ഒരു അറിവ് മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക …


Spread the love

Leave a Comment

You cannot copy content of this page