അയൽവാസിയുടെ മരം വീടിന് ശല്യമായാൽ ചെയ്യേണ്ട നിയമ നടപടികൾ

Spread the love

നമ്മുടെയെല്ലാം നാട്ടിലെ പ്രധാനമായും അനുഭവിക്കുന്ന ഒരു പ്രശ്നമാണ് അയൽപക്കത്തുള്ള ഒരു മരം നമ്മുടെ വീട്ടിലേക്ക് ചാഞ്ഞ് നിൽക്കുന്നതും പലപ്പോഴും അത് നമ്മുടെ വീടിന് ഒരു ഭീഷണിയായി മാറുന്നതും .മതിലിനോട് ചേർന്നും മറ്റും ഇത്തരത്തിൽ മരങ്ങൾ ചാഞ്ഞു നിൽക്കുന്നത് കൊമ്പ് പൊട്ടി വീഴാനും, ഇലകളും കമ്പുകളും വീണ് വൃത്തികേട് ആവുന്നതിനും എല്ലാം കാരണമാകാറുണ്ട്. ഇത്തരത്തിൽ അയൽപക്കത്തുള്ള വീട്ടിലെ മരം നിങ്ങളുടെ വീട്ടിലെ ജീവനും സ്വത്തിനും ഹാനികരമാകുന്ന രീതിയിൽ വളർന്നു വന്നാൽ പലപ്പോഴും എന്താണ് ചെയ്യേണ്ടത് എന്ന് നമ്മളിൽ പലർക്കും അറിയില്ല.

Also Read  വാഹനം റോട്ടിൽ ഇറക്കുന്നവർ ശ്രദ്ധിക്കുക കേരളമാകെ പരിശോധന

ഇത്തരമൊരു സാഹചര്യത്തിൽ ആദ്യം ചെയ്യാവുന്ന ഒരു കാര്യം പഞ്ചായത്ത് മെമ്പർ അല്ലെങ്കിൽ റസിഡന്റ് അസോസിയേഷൻ എന്നിവിടങ്ങളിൽ പരാതി ബോധിപ്പിക്കുകയും അതുവഴി കാര്യങ്ങൾ രമ്യമായി പരിഹരിക്കാൻ സാധിക്കും എങ്കിൽ അത് ചെയ്യുകയും ആണ്.

എന്നാൽ പലപ്പോഴും ഇത്തരത്തിൽ കാര്യങ്ങൾ രമ്യമായി പരിഹരിക്കപ്പെടുക എന്നത് നടക്കുന്ന ഒരു കാര്യമല്ല. നിയമപരമായി ഇതിനെ നേരിടാൻ ശ്രമിക്കുകയാണെങ്കിൽ കേരള പഞ്ചായത്ത് രാജ് ആക്ട് 238 പ്രകാരം, ഒരു മരമോ, അതിന്റെ ശാഖയോ, ഫലമോ മറ്റൊരാളിന്റെ വീട്ടിലെ ജീവനോ, സ്വത്തിനോ, കൃഷിക്കോ, ഭീഷണി ഉയർത്തുക യാണെങ്കിൽ അതല്ല നാശനഷ്ടം ഉണ്ടാക്കുകയാണെങ്കിൽ ആ വീടിന്റെ ഉടമസ്ഥന് എതിരെ ആവശ്യമായ നടപടികളെടുക്കാൻ ഉത്തരവാദിത്തപ്പെട്ട വർക്ക് അവകാശമുണ്ട്.കൂടാതെ ഡിസാസ്റ്റർ മാനേജ്മെന്റ് ആക്ട് 2005 പ്രകാരവും ആവശ്യമായ നടപടികൾ സ്വീകരിക്കാവുന്നതാണ്.

Also Read  ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതി , ഇനിയും അറിയാത്തവർ അറിയുക

പെട്ടെന്നുള്ള നടപടി എടുക്കേണ്ട സാഹചര്യങ്ങളിൽ പഞ്ചായത്ത് അതിൽ നേരിട്ട് ഇടപെടുന്നതിനും അതിനാവശ്യമായ ചിലവ് ഉത്തരവാദിയായ വീട്ടുകാരിൽ നിന്ന് വസൂൽ ആക്കാനും സാധിക്കുന്നതാണ്.

അടുത്ത വീട്ടിലെ മരത്തിലെ ഇലകൾ വീണ് കിണറിലെ വെള്ളം മലിനപ്പെട്ടു കയോ, പൊതു ഗതാഗതത്തെ ബാധിക്കുന്ന രീതിയിൽ വൃക്ഷത്തലപ്പുകൾ നിൽക്കുന്നുണ്ട് എങ്കിലും ആവശ്യമായ നടപടികൾ പഞ്ചായത്തിന് സ്വീകരിക്കാവുന്നതാണ്. പരാതിനൽകി ആവശ്യമായ നടപടികൾ പഞ്ചായത്ത് സ്വീകരിച്ചില്ല എങ്കിൽ crpc133 പ്രകാരം സബ് ഡിവിഷണൽ മജിസ്ട്രേറ്റിന് മുൻപാകെ പരാതി നൽകാവുന്നതാണ്.

Also Read  വാഹനം ഉള്ളവർ ശ്രദ്ധിക്കുക സർക്കാർ പുതിയ നിയമം നിർബന്ധമാക്കി

ഇത്തരം പരാതികൾ ലഭിക്കുന്ന പക്ഷം സി ആർ പി സി സെക്ഷൻ 138 പ്രകാരം ഡിവിഷണൽ മജിസ്ട്രേറ്റ് മുൻപാകെ വൃക്ഷം നിൽക്കുന്ന വീട്ടുടമയ്ക്ക് ആവശ്യമായ വാദങ്ങൾ നിരത്താൻ സാധിക്കുന്നതുമാണ്.നിങ്ങൾക്ക് ഇത്തരത്തിൽ അയൽപക്കത്തുള്ള മരം നിൽക്കുന്നത് മൂലം ഏതെങ്കിലും രീതിയിലുള്ള ഒരു പ്രശ്നം അനുഭവിക്കുന്നുണ്ടെങ്കിൽ തീർച്ചയായും പറഞ്ഞ രീതിയിൽ കാര്യങ്ങളെ നേരിടാവുന്നതാണ്. ഈ ഒരു അറിവ് പൊതുസമൂഹത്തിനായി ഷെയർ ചെയ്യുക …


Spread the love

Leave a Comment

You cannot copy content of this page