സ്വന്തമായി ഒരു വീട് എല്ലാവരുടെയും ആഗ്രഹമാണ്. എന്നാൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് പലപ്പോഴും അത്തരം ഒരു സ്വപ്നം സാക്ഷാത്കരിക്കാൻ സാധിക്കാറില്ല. എല്ലാവർക്കും വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിന് വേണ്ടി സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതിയാണ് ലൈഫ് മിഷൻ. കഴിഞ്ഞ വർഷങ്ങളിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ലൈഫ് മിഷൻ പദ്ധതി പ്രകാരം നിരവധി പേർക്കാണ് സ്വന്തമായി ഒരു വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ സാധിച്ചത്. അതുകൊണ്ടുതന്നെ ലൈഫ് മിഷൻ റെ അടുത്ത സ്റ്റേജ് നായി എല്ലാവരും കാത്തിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ ലൈഫ് മിഷൻ 2021 അപേക്ഷകരുടെ ലിസ്റ്റ് മായി ബന്ധപ്പെട്ട വിവരങ്ങളാണ് ഇവിടെ പറയുന്നത്.
കഴിഞ്ഞവർഷം ലൈഫ് മിഷൻ പദ്ധതിയിൽ നിരവധി പേർക്ക് വീട് ലഭിച്ചതുകൊണ്ട് തന്നെ കൂടുതൽ പേർ ഇത്തരമൊരു പദ്ധതിക്കായി കാത്തിരിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ സർക്കാറിന്റെ തുടർഭരണം ഇത്തരക്കാരിൽ വളരെയധികം സന്തോഷം ഉണ്ടാക്കി. ഇടക്കാലത്ത് ലൈഫ് മിഷനുമായി ബന്ധപ്പെട്ട ചില ആരോപണങ്ങൾ വന്നിരുന്നതിനാൽ തന്നെ ഇത്തരമൊരു പദ്ധതി ഉപേക്ഷിക്ക പെടുമോ എന്നതായിരുന്നു പലരുടേയും സംശയം. എന്നാൽ തുടർ ഭരണം ലഭിച്ച് സർക്കാർ വീണ്ടും അധികാരത്തിൽ വന്നതോടെ ലൈഫ്മിഷൻ പദ്ധതിക്ക് വീണ്ടും തുടക്കം കുറിച്ചിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക അറിയിപ്പ് ലൈഫ് മിഷനുമായി ബന്ധപ്പെട്ട ശ്രീ എം വി ഗോവിന്ദൻ അറിയിച്ചിട്ടുമുണ്ട്. ഭവനരഹിതർക്ക് സ്വന്തം വീട് എന്ന സ്വപ്നം ഊട്ടിയുറപ്പിക്കുന്നതിന് ആയി ലൈഫ് മിഷൻ പദ്ധതി പ്രകാരം ഉള്ള ഈ ഒരു അറിയിപ്പ് സഹായിക്കുന്നതാണ്. ഇതുവഴി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ എല്ലാവർക്കും വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടുമെന്നത് തന്നെയാണ് വലിയ കാര്യം.
ലൈഫ് മിഷൻ 2021- 22 വർഷത്തെ പദ്ധതി പ്രകാരം ഒന്നര ലക്ഷത്തോളം വീടുകളാണ് നിർമ്മിച്ച് നൽകുക. കൂടാതെ പുതിയതായി ലൈഫ് മിഷൻ പദ്ധതിയിൽ അപേക്ഷ സമർപ്പിച്ചവർക്ക് അതുമായി ബന്ധപ്പെട്ട അനുബന്ധ ലിസ്റ്റ് തയ്യാറാക്കി അവർക്കും വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി ഈ സർക്കാർ പദ്ധതി സഹായിക്കുന്നതാണ്. ഭൂരഹിതരായവർക്ക് ഫ്ലാറ്റ്, സ്വന്തമായി സ്ഥലമുള്ളവർക്ക് അവിടെ വീട് പണിയാനുള്ള സൗകര്യം എന്നിവയ്ക്കായി 10 ലക്ഷം രൂപ നൽകുമെന്നും പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയിരുന്നു. 2021 മെയ് 14 വരെ 2, 62 402 ഭവനങ്ങളാണ് നിലവിൽ ലൈഫ് മിഷൻ പദ്ധതി പ്രകാരം പൂർത്തീകരിച്ചിട്ടുണ്ടത്. ഇപ്പോൾ പ്രധാനമായും ഫ്ലാറ്റുകളുടെ പണികളാണ് ഈ രീതിയിൽ നടന്നുകൊണ്ടിരിക്കുന്നത്.
ലൈഫ് മിഷൻ പദ്ധതിക്കായി ഓൺലൈനായി അപേക്ഷ സമർപ്പിച്ച 8 ലക്ഷത്തിന് മുകളിലുള്ളവർ അന്തിമ ലിസ്റ്റ് നായുള്ള കാത്തിരിപ്പിലാണ്. നമുക്കെല്ലാം അറിയാവുന്നതാണ് ഇലക്ഷൻ,കോവിഡ് വ്യാപനം എന്നിവ ലൈഫ്മിഷൻ പദ്ധതിയെയും ബാധിച്ചതു കൊണ്ട് അന്തിമ ലിസ്റ്റ് വൈകുന്നതിനുള്ള കാരണമായി. നിലവിൽ അവശ്യ സർവീസുകൾ ക്കുള്ള സർക്കാർ സ്ഥാപനങ്ങൾ മാത്രമാണ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥർ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതും , വീടുകളിൽ നേരിട്ട് പോയി കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കാത്തതും പദ്ധതി വൈകുന്നതിനുള്ള കാരണങ്ങളാണ്.
കോവിഡിന്റെ പശ്ചാത്തലത്തിൽ ഉള്ള ലോക് ഡൗൺ മറ്റ് നിയന്ത്രണങ്ങൾ എന്നിവയെല്ലാം മാറിയ ശേഷം മാത്രമാണ് തുടർന്നുള്ള അന്വേഷണങ്ങൾ ഉണ്ടാവുക. അതു കൂടി പൂർത്തിയായാൽ മാത്രമാണ് അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ സാധിക്കുകയുള്ളൂ. മെയ് 31നു മുൻപായി ലൈഫ് മിഷൻ പദ്ധതിയിലേക്ക് അപേക്ഷ സമർപ്പിച്ച വരുടെ അപേക്ഷകൾ പരിശോധിച്ച് വാർഡ് തലത്തിൽ അന്തിമ ലിസ്റ്റ് തയ്യാറാക്കാൻ ആണ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം ലഭിച്ചിട്ടുള്ളത്. കോവിഡ് വ്യാപനം കുറഞ്ഞ്, എല്ലാ കാര്യങ്ങളും പഴയരീതിയിൽ എത്തുന്നത്തിലൂടെ വീണ്ടും ലൈഫ്മിഷൻ പദ്ധതിക്ക് തുടക്കം കുറിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. തീർച്ചയായും സ്വന്തമായി ഒരു വീട് ആഗ്രഹിക്കുന്ന അർഹരായ കുടുംബങ്ങൾക്ക് ലൈഫ് മിഷൻ പദ്ധതി പ്രകാരം വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ സാധിക്കട്ടെ.
Good