കാക്കനാട് അപ്പാർട്ട്‌മെന്റിലെ അടുക്കളയിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ യുവാവിനെയും യുവതിയെയും കസ്റ്റഡിയിലെടുത്തു. ആലപ്പുഴ കായംകുളം പെരുമ്പള്ളി പുത്തൻപുരയ്ക്കൽ അപർണ (24), പത്തനംതിട്ട കോന്നി വല്യതെക്കേട്ടിൽ അലൻ (26) എന്നിവരെയാണ് നാർക്കോട്ടിക് സെല്ലിലെ അസിസ്റ്റന്റ് പൊലീസ് കമ്മിഷണറുടെ കീഴിൽ പ്രവർത്തിക്കുന്ന ദൻസഫ് സ്ക്വാഡ് കസ്റ്റഡിയിലെടുത്തത്.